അന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ അധികം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്. എന്നാൽ ഇപ്പോൾ തന്റെ രണ്ടാം വിവാഹമോചനത്തെ കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് മീര ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.
എല്ലാവരുടെ ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും. തന്റെ ജീവിതത്തിലുമുണ്ടായി. പക്ഷേ ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് താൻ ഏറ്റവും കൂടുതൽ സന്തോഷിവതിയായിരുന്നത്. പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു. എങ്കിലും മകന് അരിഹയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്യാറുള്ളതെന്നും മീര പറഞ്ഞു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ ആരാധകരുള്ള നടിയാണ് മീരാ വാസുദേവ്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹമോചനത്തെ കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് മീര ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. തൻ്റെ രണ്ടാം ഭർത്താവിനൊപ്പമുള്ള ജീവിതമാണ് താനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തന്നിട്ടുള്ളതെന്നാണ് മീര പറയുന്നത്
എല്ലാവരുടെ ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും. തന്റെ ജീവിതത്തിലുമുണ്ടായി. പക്ഷേ ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് താൻ ഏറ്റവും കൂടുതൽ സന്തോഷിവതിയായിരുന്നത്. പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു. എങ്കിലും മകന് അരിഹയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്യാറുള്ളതെന്നും മീര പറഞ്ഞു.
പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകര്‍ മലയാളത്തിലേ ഉള്ളു. വീട്ടിലെ കുട്ടി എന്ന സ്നേഹമാണ് അവര്‍ക്ക്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് താൻ താമസമാക്കിയതെന്നും മീര കൂട്ടിച്ചേർത്തു