മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷയായ താരം ഇപ്പോൾ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. എന്നാൽ ഇപ്പോൾ ജോൺ ബ്രിട്ടാസുമായി താരം നടത്തിയ ഒരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്.
വിവാഹത്തിന് ശേഷം വലിയ മാറ്റങ്ങള്‍ തോന്നുനില്ല. തീര്‍ച്ചയായും ഉത്തരവാദിത്വങ്ങള്‍ കൂടും. നമ്മളെ പരസ്പരം അറിയുന്ന ഒരു പാര്‍ട്ണര്‍ ആണെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഒരു ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ നമ്മള്‍ ആര്‍ട്ടിസ്റ്റായി തന്നെ നിലനില്‍ക്കും. എനിക്ക് മാറി നില്ക്കാന്‍ ഇഷ്ടമാണ്. പക്ഷെ ഞാന്‍ സ്ഥിരമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അപ്പോഴും സിനിമയില്‍ തന്നെ ഉണ്ടായിരുന്നു. ഇനി ഭാവിയില്‍ ആണെങ്കിലും ഞാന്‍ സിനിമയില്‍ തന്നെ ഏതെങ്കിലുമൊക്കെ രീതിയില്‍ ഉണ്ടാകും.
താന്‍ എല്ലാ മതത്തിലും വിശ്വസിക്കുന്നു. എന്നാല്‍ അത്രവലിയ റിലീജിയസ് അല്ല. എനിക്ക് ഒരു സുഹൃത്ത് ഉണ്ട് ദുബായില്‍ അവര്‍ എന്നെ ഇരുത്തികൊണ്ട് ഖുര്‍ആന്‍ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേള്‍ക്കാന്‍. ഖുറാനിലെയും ബൈബിളിലെയും ചില വാക്കുകള്‍ സിമിലര്‍ ആയി തോന്നിയിട്ടുണ്ട്. ഭഗവത്ഗീതയുടെ ഇംഗ്‌ളീഷ് ട്രാന്‍സ്ലേഷന്‍ വായിക്കാറുണ്ട്. ഇതിലൊന്നും അല്ല കാര്യം നല്ല ഒരു മനുഷ്യനായി ജീവിക്കുക എന്നതില്‍ ആണ്. നമ്മുടെ മനസ്സിന്റെ നന്മയാണ് എല്ലാം. ഞാന്‍ വിശ്വസിക്കുന്നു ആ നന്മ എന്ന് പറയുന്നത് ദൈവം ആണെന്ന്.
ഗോസിപ്പുകളെ കുറിച്ച് ചിന്തിക്കാന്‍ തനിക്ക് സമയം ഇല്ല. ചില സമയങ്ങളില്‍ ചിലത് കേള്‍ക്കുമ്പോള്‍ ഇതെന്ത് അന്യായമാണ് ഈ ലോകം എന്ന് തോന്നി പോകും. എന്നോട് എങ്ങനെ നില്‍ക്കുന്നു അതേരീതിയില്‍ ഞാനും അവരോട് നില്‍ക്കും. എന്നെ കടിച്ചു കീറാന്‍ വന്നാല്‍ തീര്‍ച്ചയായ്യും ഞാന്‍ പ്രതികരിക്കും. എന്നും ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ എന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഞാന്‍ ഉറങ്ങൂ. എനിക്ക് ദൈവം ഒരു സംഭവം തന്നാല്‍ എനിക്ക് വേണ്ടി നില്‍ക്കുന്നവരെ, അല്ലെങ്കില്‍ സമൂഹത്തില്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കാന്‍ ഞാന്‍ ഉത്തരവാദി ആണ്. അത് മീഡിയയില്‍ കാണിക്കുന്ന സ്വഭാവം എനിക്ക് താത്പര്യമില്ല. ഞാന്‍ ഒരാളെ സഹായിക്കുമ്പോള്‍ എന്റെ തൃപ്തിക്ക് വേണ്ടി ആയിരിക്കണം.