മലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയും നടിയുമാണ് കീര്‍ത്തി സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. 2013 ൽ പുറത്തുറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി വെളളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ മലയാളത്തിൽ അധികം സജീവമല്ലാത്ത കീർത്തി മലയാളത്തിലേയ്ക്ക് തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു വാശി. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് താൻ നേരിട്ട പ്രശ്നങ്ങളെപ്പറ്റി വെളിപ്പെടുത്തുകയാണ് നടി.
എഫ്.ടി.ക്യൂ വിത്ത് രേഖ മേനോനിൽ രേഖ നടത്തിയ അഭിമുഖത്തിനിടെയാണ് കീർത്തി ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി പറഞ്ഞത്. കുറെ നാളുകൾക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു വാശി. താൻ വക്കീൽ വേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയാണ്. ഷൂട്ടിങ്ങിന്റെ ആദ്യം ദിവസം തന്നെ കോടതിയിൽ വെച്ചുളള സീൻ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം.
അതുപോലെ തന്നെ ആദ്യ ദിവസം താൻ ചെന്നത് കോടതിയിലെയ്ക്കാണ്. ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ ആ സിനിമ എന്നെ കൊണ്ട് പൂർത്തിയാകുമെന്ന് വിചാരിച്ചതല്ല. അത്ര ബുദ്ധിമുട്ടായിരുന്നു ഓരോ സീനും. കോടതി ഭാഷയാണ് പ്രധാനമായും പ്രശ്നമായ ഒന്ന്. താൻ നന്നായിട്ട് വെള്ളം കുടിച്ചുവെന്നും കീർത്തി പറഞ്ഞു. എന്നാൽ കോടതി സീനുകൾ കഴിഞ്ഞതോടെയാണ് എല്ലാവരും കൂളായതെന്നും കീർത്തി കൂട്ടിച്ചേർത്തു.