കാലങ്ങൾ ഏറെ പിന്നിടുമ്പോഴും മലയാള സിനിമയുടെ ആ 'തിലക"ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നുണ്ട്. മലയാളികൾ അത്രപെട്ടെന്ന് ഒന്നും തന്നെ പെരുന്തച്ചനിലെ തച്ചനെയും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനെയും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയെയും യവനികയിലെ വക്കച്ചനെയും കീരിടത്തിലെ അച്യുതൻ നായരെയും സ്ഫടികത്തിലെ ചാക്കോ മാഷിനെയും കാട്ടു കുതിരയിലെ കൊച്ചുവാവയെമൊക്കെ മറക്കാനുമാകയില്ല. എന്നാൽ ഇപ്പോൾ നടൻ തിലകനെ കുറിച്ച് കാലടി ഓമന പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നാടകത്തില്‍ അഭിനയിക്കുന്ന കാലം മുതൽ തിലകനുമായി നല്ല ബന്ധമാണ്. തിലകന്‍ ചേട്ടനേയും മക്കളേയും കുടുംബത്തേയുമൊക്കെ വളരെ നന്നായി തനിക്കറിയാം അറിയാം. പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് തിലകന്‍ ചേട്ടന്ന്‍. പല തവണ എന്നെ കരയിപ്പിച്ചിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ളതും തിലകന്‍ ചേട്ടനാണ്.
നാടകത്തില്‍ ടൈമിംഗ് പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ പ്രാക്ടീസാണ് നാടകത്തിന്. നന്നായി ടൈമിംഗോടെ അഭിനയിക്കുന്ന ആളാണ് തിലകൻ. മാത്രമല്ല പിജെ ആന്റണി സാറിന്റെ സഹായിയായി ഇരുന്ന് എല്ലാം കൃത്യമായി പറഞ്ഞു തരുകയും ചെയ്യുമായിരുന്നു അദ്ദേഹം. ടൈമിംഗ് ഒക്കെ കൃത്യമായി തന്നെ പറഞ്ഞു തരും.
ഒരിക്കല്‍ ഒരു പാട്ട് രംഗം പ്രാക്ടീസ് ചെയ്യുകയായിരുന്നു. പക്ഷെ എത്ര ചെയ്തിട്ടും കിണര്‍ കറങ്ങി വരുന്ന സമയത്ത് തനിക്ക് തെറ്റും. അതിന്റെ പേരില്‍ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീയൊന്നും ഒരുക്കലും രക്ഷപ്പെടാന്‍ പോകുന്നില്ലൊക്കെ അദ്ദേഹം പറയുമായിരുന്നെന്നും ഓമന പറഞ്ഞു.