Latest News

ജയസൂര്യ സിനിമയിൽ ഒന്നുമല്ലാത്ത പയ്യനായിരുന്നു; പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളും ഉണ്ടാവും; നടൻ ജയസൂര്യയെ കുറിച്ച് പറഞ്ഞ് കാലടി ഓമന

Malayalilife
ജയസൂര്യ സിനിമയിൽ ഒന്നുമല്ലാത്ത പയ്യനായിരുന്നു; പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളും ഉണ്ടാവും; നടൻ ജയസൂര്യയെ കുറിച്ച് പറഞ്ഞ് കാലടി ഓമന

2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെ ജയസൂര്യയുടെ കുടുംബവും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് 
നടി കാലടി ഓമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

”ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളും ഉണ്ടാവും. അന്നൊക്കെ ജയസൂര്യ കാണാന്‍ കൊള്ളാവുന്ന ഒരു പയ്യന്‍ അങ്ങനെയാണ്. ദിലീപിനെയും ഞാന്‍ അങ്ങനെ കണ്ടിട്ടുണ്ട്.നടി  ഓമന ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്  മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്.  300 ഓളം സിനിമകളില്‍ സ്വഭാവ നടിയായും അമ്മ വേഷങ്ങളിലുമായി വേഷമിട്ട നടിയാണ് കാലടി ഓമന. അമ്മ സംഘടനയെ കുറിച്ചും താരം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു.

തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാന്‍ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്. അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും കിട്ടാറുണ്ട്. എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട് എന്നും ഓമന പറയുന്നു. അതേസമയം,  ജയസൂര്യയുടെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈശോ, ആട് 3, കത്തനാര്‍, ടര്‍ബോ പീറ്റര്‍, മേരി ആവാസ് സുനോ, രാം സേതു, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
 

Actress kaladi omana words about jayasurya cinema carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES