Latest News

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോയേനെ; തുറന്ന് പറഞ്ഞ് നടി ഗ്രേസ് ആന്റണി

Malayalilife
സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോയേനെ; തുറന്ന് പറഞ്ഞ് നടി ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളിങ്ങിക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എന്നാൽ ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങിലെ പാട്ടിനെക്കുറിച്ച് ഗ്രേസ് ആന്റണി. സന്തോഷ് പണ്ഡിറ്റിന്റെ  രാത്രി ശുഭരാത്രി എന്നു തുടങ്ങുന്ന ഗാനം ഇല്ലായിരുന്നെങ്കില്‍ തന്നെ ആരും അറിയാതെ പോയേനെ എന്ന് ഗ്രേസ് ആന്റണി  പറഞ്ഞു. 

ഗ്രേസ് ആന്റണിയുടെ വാക്കുകള്‍;

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോയേനെ. ഞാന്‍ തന്നയാണ് ആ പാട്ട് സെലക്ട് ചെയ്തത്. എനിക്ക് ആ പാട്ട് എടുക്കണമെന്നു തോന്നി ഡയറക്ടറോട് പറഞ്ഞു. ഹരിമുരളീരവമായിരുന്നു ആദ്യം പാടാനിരുന്ന പാട്ട്. പക്ഷേ ആ പാട്ട് ഞാന്‍ പാടുമെന്ന് എനിക്ക് തോന്നിയില്ല.അങ്ങനെയാണ് ഡയറക്ടറോട് പറയുന്നത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. പുതിയ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ പാട്ടാണെന്നും പറഞ്ഞപ്പോള്‍ പാടാന്‍ പറഞ്ഞു. പാട്ട് പാടിക്കൊടുത്തു. എന്നാല്‍ അങ്ങനെയൊരു പാട്ട് അവരാരും കേട്ടിട്ടില്ല. അങ്ങനെയാണ് സിനിമല്‍ രാത്രി ശുഭരാത്രി പാടുന്നത്.

ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം മജു സംവിധാനം ചെയ്യുന്ന അപ്പന്‍ ആണ് . സണ്ണി വെയ്‌നാണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മജുവിനൊപ്പം ജയ കുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

Actress grace antony words about first movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES