മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ഗായത്രി സുരേഷ്. നിരവധി ആരാധകർ ഉള്ള താരം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളുകൾ നിരോധിക്കണമെന്നാവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം.
എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്. മുഖ്യമന്ത്രിയോട്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാർ ഇത് കേൾക്കുമെന്ന് കരുതുന്നു. ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാൻ തോന്നി. എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവർ വളരാൻ പാടില്ല. അവർക്ക് കേരളത്തെ തന്നെ നശിപ്പിക്കാൻ ശക്തിയുണ്ട്. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നെ പിന്തുണയ്ക്കുകയാണെങ്കിൽ നമുക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടു വരാനാകും.
സോഷ്യൽ മീഡിയയിലെ ഒന്നോ രണ്ടോ ലക്ഷം പേരെ കേരളമാക്കി മാറ്റരുത്. ആളുകളെ അടിച്ചമർത്തരുത്. എന്തെങ്കിലും നടപടിയെടുക്കണം. ട്രോൾസ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്‌സ് ഇടുന്നവർക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണമെന്നാണ് ഗായത്രി പറയുന്നത്.