Latest News

ഞാൻ ക്ഷമാപണം നടത്തുകയില്ല; നിങ്ങൾ തകർത്തതിനെ ഞാനെങ്ങനെ നന്നാക്കുന്നു: ഭവന

Malayalilife
ഞാൻ ക്ഷമാപണം നടത്തുകയില്ല; നിങ്ങൾ തകർത്തതിനെ ഞാനെങ്ങനെ നന്നാക്കുന്നു: ഭവന

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാൽ ഇപ്പോൾ വനിതാ ദിനത്തിൽ ഭാവന പങ്കിട്ട ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമാകുന്നു. “ഞാൻ ക്ഷമാപണം നടത്തുകയില്ല, നിങ്ങൾ തകർത്തതിനെ ഞാനെങ്ങനെ റിപ്പയർ ചെയ്യുന്നുവെന്നതിന്,” എന്നാണ് ഭാവന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഭാവനയുടെ ചിത്രങ്ങൾക്കു താഴെ നിരവധിയാളുകളാണ്  ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. 

അടുത്തിടെ നടി ഭാവന ഒരു ദേശീയ മാധ്യമത്തിലൂടെ ജീവിതത്തിൽ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിനുശേഷം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും  തുറന്നു പറഞ്ഞിരുന്നു. “ഇതിന്റെ അവസാനം എന്തായിരിക്കും എന്നതിൽ എനിക്ക് വേവലാതിയില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാൻ പോരാട്ടം തുടരുക തന്നെ ചെയ്യും,” വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തുമായി നടത്തിയ ‘വി ദ് വിമെൻ’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.

 മലയാള സിനിമയിൽ നിന്നു വിവാഹ ശേഷം വിട്ടു നിന്ന താരം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.  ഭാവന അവസാനമായി 2017ൽ പുറത്തിറങ്ങിയ ‘ആദം ജോൺ’ ആണ് അഭിനയിച്ച മലയാള ചിത്രം. 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ഇതിന് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. 

Read more topics: # Actress bhavana,# womens day post
Actress bhavana womens day post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക