Latest News

സഹോദരിയുടെ ഹൽദി ആഘോഷങ്ങളിൽ തിളങ്ങി നടി അനുശ്രീ; ചിത്രങ്ങൾ വൈറൽ

Malayalilife
സഹോദരിയുടെ ഹൽദി ആഘോഷങ്ങളിൽ തിളങ്ങി  നടി അനുശ്രീ; ചിത്രങ്ങൾ വൈറൽ

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ അനുശ്രീയുടേതായി വന്ന ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

എന്റെ ചെറിയ സഹോദരി ശ്രീക്കുട്ടി  അവളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്നും അത് കൊണ്ട്തന്നെ ഈ മനോഹര നിമിഷം ആഘോഷിക്കാനുള്ള മികച്ച മാർഗ്ഗം ഹൽദിയാണ്.  ഒരു ഹൽദി ചടങ്ങിൽ ഞാൻ ആദ്യമായി പങ്കെടുത്തത് ... രസകരമായ നിറഞ്ഞ പാരമ്പര്യം ഇഷ്ടപ്പെട്ടു .... കാത്തിരിപ്പിലാണ്  ആ ക്രൈം പാർട്നെർസ്  ഗ്രൂപ്പിൽ ഒരു അംഗം കൂടി കൂടാൻ എന്നുമാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.  

അതേസമയം സോഷ്യൽ  മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.   താരത്തിന്റെ നടൻ ലൂക്കിലുള്ളതും ബോൾഡ് ലൂക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ   ഏറ്റെടുക്കാറുണ്ട്.  ലോക്ക് ഡൌൺ കാലത്ത് നിരവധി വ്യത്യസ്ത ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് അനുശ്രീ എത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 

Actress anusree new instagram post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES