മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ കുട്ടി താരമായി കടന്ന് വന്ന ആളാണ് അനിഖ സുരേന്ദ്രൻ. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു അനിഖയെ തേടി മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിൽ നിന്നുമെല്ലാം വന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ അനിഖ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
താരം തന്റെ ചിത്രങ്ങൾ no free-for-all എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അനിഘ ചിത്രങ്ങളിൽ തിളങ്ങി നില്കുന്നത് ജീൻസും ടി ഷർട്ടും ധരിച്ച് ബോൾഡ് ഗെറ്റപ്പിലാണ്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് വിഷ്ണു ആണ്. അനിഖയെ ഇൻസ്റ്റാഗ്രാമിൽ . ഒമ്പത് ലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്. അതേസമയം ഭൂരിപക്ഷം ആളുകളും അനിഖ വളർന്ന് നല്ല സുന്ദരിയായെന്നാണ് പറയുന്നത്. എന്നാൽ മറ്റ് ചിലരാകട്ടെ കുട്ടി ആയിരുന്നപ്പോഴുള്ള നിഷ്കളങ്കത പോയി എന്നാണ് അഭിപ്രായപ്പെടുന്നത്.
ഇരുഭാഷകളിൽ നിന്നുമായി 15-ൽ അധികം സിനിമകളിൽ ബാലതാരമായി തന്നെ അനിഖ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായക വേഷത്തിൽ എത്തിയ ചിത്രമായ ഛോട്ടാമുംബൈ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് കൊണ്ടാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്.