മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. ഒരു പഴയ ബോബ് കഥ,ആട് 2എന്നീ ചിത്രങ്ങളിലൂടെയും നടി ശ്രദ്ധിക്കപ്പെട്ടു.ലോക്ക്ഡൗണ്‍ കാലത്ത് ശരീരഭാരം കുറച്ച വിശേഷങ്ങൾ എല്ലാം തന്നെ നടി പങ്കുവെച്ചിരുന്നു. നടി
അതേസമയം താരത്തിന്റെ പുത്തൻ ഗ്ലാമറസ് ചിത്രമാണ് അമേയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം വ്ത്യസ്തമായ ഒരു ക്യാപ്ഷനും താരം നൽകിയിരുന്നു. ബ്ലാക്ക് വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകള്‍ക്ക് ശേഷം ഇൻബോക്സിൽ വന്ന ഒരു സുഹൃത്തിന്റെ ചോദ്യമാണ് പിന്നെ ശ്രദ്ധ നേടിയിരുന്നത്. റുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം,പക്ഷെ,ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ എന്നായിരുന്നു ആ ചോദ്യം. വെളുത്തവര്‍ക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്. ഒരാളുടെ നിറമല്ല,അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരിക്കലും നിറംവെച്ച് ആരെയും അളക്കാനോ.കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക എന്നായിരുന്നു നടി നൽകിയിരുന്ന ക്യാപ്ഷൻ.
നേരത്തെ തന്നെ അമേയ ശരീരഭാരം കുറച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എട്ട് കിലോയാണ് ലോക്ക്ഡൗണ്‍ കാലത്ത് അമേയ കുറച്ചത്. വണ്ണം കുറഞ്ഞ് പോയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ഈ പരിണാമം ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും അമേയ തുറന്ന് പറയുകയും ചെയ്തിരുന്നു.