കട്ടപ്രണയം ഉണ്ടായിരുന്നു; പക്ഷേ ചതിക്കപ്പെട്ടു; ഒപ്പം ഡിപ്രഷനും; സ്വപ്നങ്ങളൊന്നും നടന്നില്ല; അമേയക്ക് നേട്ടമായത് കരിക്ക് തന്നെ; നടി അമേയയുടെ ജീവിതത്തിലൂടെ

Malayalilife
കട്ടപ്രണയം ഉണ്ടായിരുന്നു; പക്ഷേ ചതിക്കപ്പെട്ടു; ഒപ്പം ഡിപ്രഷനും; സ്വപ്നങ്ങളൊന്നും നടന്നില്ല; അമേയക്ക് നേട്ടമായത് കരിക്ക് തന്നെ; നടി അമേയയുടെ ജീവിതത്തിലൂടെ

ലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. അഭിനേതാവ് എന്നതിലുപരി  ഫാഷന്‍ ലോകത്തും അമേയ  ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്. മിക്കപ്പോഴും പുതിയ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി  പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ  ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

കെ. കെ. മാത്യു, സുജ എസ് തമ്പി ദമ്പതികളുടെ മകളായി തിരുവനന്തപുരത്ത്  ജനിച്ച അമേയ തിരുവനന്തപുരം കേന്ദ്രം വിദ്യാലയം, ആക്കുളം  എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായാക്കുകയും ചെയ്തു. തുടർന്ന് തൊടുപുഴയിലെ   ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കിയിരുന്നു.മോഡലിംഗിലൂടെയാണ് താരം തന്റെ കരിയറിന് തുടക്കം കുറിച്ചത്.അതേസമയം നാഡിയാകട്ടെ  മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആഡു 2 ലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കരിക്കു യൂട്യൂബ് ചാനലിന്റെ ഒരു വീഡിയോയിൽ അമേയയായി അഭിനയിച്ചത് മലയാള പ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ ശ്രദ്ധേയയാക്കി.


കാനഡയില്‍ പോയി സെറ്റിലാകണം. പിന്നാലെ അമ്മയെ കൊണ്ടു പോകണം തുടങ്ങി വലിയ വലിയ ആഗ്രഹങ്ങളൊക്കെയായിരുന്നു ഒരുകാലത്ത് അമേയ്ക്ക് ഉണ്ടായിരുന്നത്. പക്ഷേ ഇതൊന്നും നടന്നില്ലെന്നതാണ് സത്യം. എംഎ കഴിഞ്ഞപ്പോള്‍ തന്നെ അമ്മ മകളെ  ബിഎഡിന് ചേര്‍ത്തു. അമ്മയുടെ ബന്ധുക്കളെല്ലാവരും അധ്യാപകർ ആയതിനാൽ തന്നെ അമ്മയായും  ടീച്ചറാകണം എന്നായിരുന്നു അമ്മയുടെ പ്ലാന്‍. ആദ്യം താന്‍ കുറെ എതിര്‍ത്തെങ്കിലും പിന്നെ അമേയ  സമ്മതിക്കുകയായിരുന്നു. എന്നാൽ കോഴ്സ് ആരംഭിച്ചു  രണ്ട് മാസം കൊണ്ടു തന്നെ ഇതെന്റെ മേഖലയല്ല എന്ന് അമേയ മനസിലാക്കുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷം ഈ കോഴ്‌സ് പൂര്‍ത്തിയാക്കില്ലെന്നും ടീച്ചിങ് പ്രൊഫഷനില്‍ തന്നെ താനുറച്ച് നില്‍ക്കാന്‍ പോകുന്നില്ലെന്നും മനസിലാക്കിയ താരം അതുകൊണ്ട് കോഴ്‌സ് അവിടെ ഡ്രോപ്പ് ചെയ്തു. ബിഎഡ് ചെയ്ത സമയങ്ങളില്‍ അമൃത ടിവിയില്‍ ഒരു ടോക്ക് ഷോ താരം  ചെയ്തിരുന്നു. ആപരിപാടിയില്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള ആള്‍ക്കാരായിരുന്നു.  ഇനി  എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന ഒരവസ്ഥയിലാണ് താരത്തെ  പ്രൊഡക്ഷന്‍ കണ്ട്രോളര്‍വിളിക്കുന്നത്. കോയമ്പത്തുരില്‍ ഒരു തമിഴ് സിനിമയുടെ ഓഡിഷനുണ്ട്. റഫര്‍ ചെയ്യാം, ഓഡീഷന്‍ അറ്റന്റ് ചെയ്യ്, അവര്‍ക്ക് ഓക്കെ ആണെങ്കില്‍ സിനിമയില്‍ എടുക്കുമെന്ന് പറഞ്ഞു.

ആ സമയത്ത് അമേയയുടെ   മനസില്‍ സിനിമ എന്നൊരു ചിന്തയേ ഇല്ല. പഠിക്കാനായിരുന്നു ആഗ്രഹം. എന്നാലും ഒന്ന് ഭാഗ്യപരീക്ഷണം നടത്തി നോക്കാമെന്ന് കരുതി. എന്തായാലും ബിഎഡ് ഡ്രോപ്പ് ചെയ്തു. കാനഡയ്ക്കുള്ള പോക്കും നടക്കില്ല. പിന്നെ ആകെ തുറന്ന് കിട്ടിയ മാര്‍ഗ്ഗമാണ്. അങ്ങനെ ഒറ്റയ്ക്ക് കോയമ്പത്തൂര്‍ പോയി ഒഡീഷനില്‍ പങ്കെടുത്തു. സെലക്ടും ചെയ്തു. പൂജയും കഴിഞ്ഞു. ഉടന്‍ ടീമിന്റെ മോണിറ്റൈസേഷന്‍ വന്ന് ആ പടം നിര്‍ത്തിവെച്ചു. തന്റെ ലക്ക് ഒന്നോര്‍ത്ത് നോക്കണേ. എവിടെ തൊട്ടാലും പ്രശ്‌നമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ.

പരാജയത്തെ പഴിച്ച് വീണ്ടും നാട്ടിലേക്ക് അമേയ  തിരിച്ചെത്തി. ആ സമയത്തൊക്കെ  വീടിന് പുറത്തിറങ്ങാന്‍ പോലും തോന്നാറില്ലായിരുന്നു. കാരണം പരിചയമുള്ളവരൊക്കെ കാണുമ്പോള്‍ എന്തിനാ ബിഎഡ് നിര്‍ത്തിയെ? കാനഡ പോക്ക് എന്തായി?, സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അതെന്തായി എന്നൊക്കെ ചോദിക്കും. ഇതിനുള്ള മറുപടികള്‍ പറഞ്ഞു പറഞ്ഞ് താന്‍ മടുത്തിരുന്നു. ആ സമയത്താണ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നത്. അത് കൊച്ചിയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കൊണ്ട് അത് ചെയ്യാനാവില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഒരു സിനിമാക്കാര്യത്തിനും അമ്മ സമ്മതിക്കില്ലായിരുന്നു എന്ന് തനിക്കറിയാമായിരുന്നു . അതുകൊണ്ട് താന്‍ രണ്ടും കല്‍പ്പിച്ച് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. കാരണം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാല്‍ തന്റെ ജീവിതം അവസാനിക്കുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ ബലത്തിലാണ് കൊച്ചിയിലേക്ക് മാറുന്നത്.

 കൊച്ചിയിലെ ജീവിതം ആരംഭിക്കുന്ന സമയത്തായിരുന്നു ഒരു കട്ട പ്രണയം താരത്തിന് ഉണ്ടാകുന്നത്. അഞ്ചാറ് മാസത്തെ ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ എങ്കിലും താന്‍ ആ ബന്ധത്തില്‍ വളരെ ആത്മാര്‍ത്ഥത കാട്ടിയിരുന്നു. അത്രയും സിന്‍സിയര്‍ ആവേണ്ടായിരുന്നുവെന്ന് അമേയ്ക്ക്  പിന്നീടാണ് തോന്നിയത്. കാര്യം അത്രയും കാലം ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാക്കിയത് വളരെ താമസിച്ചാണ്. ആ ബ്രേക്കപ്പ് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അതില്‍ നിന്ന് കരകയറുക എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്‌കായിരുന്നു. ഒരുമാസത്തില്‍ കൂടുതല്‍ താന്‍ ഡിപ്രഷനിലായിരുന്നു. ആഹാരം കഴിക്കില്ല, ഉറങ്ങില്ല, അഥവാ എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ തന്നെ പേടിച്ച് ഞെട്ടി എണീക്കും. ആ ദിവസങ്ങളില്‍ വിവരിക്കാനാകാത്ത വിധത്തിലുള്ള പ്രത്യേകതരം അവസ്ഥയായിരുന്നു എന്നും താരം ഒരുവേള വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിൽ അമേയയെ ഒരു ബ്രേക്കപ്പ് കൊണ്ട് ഒരുപാട് കാര്യങ്ങൾ ആയിരുന്നു പഠിപ്പിച്ചിരുന്നത്. കൂടുതൽ കരുത്തുറ്റവളാക്കിയിരുന്നു. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം അമേയയിൽ അന്നേരമാണ് ഉണ്ടായതും. തുടർന്നായിരുന്നു താരത്തിന് സിനിമയിലേക്ക് ഉള്ള അവസരങ്ങളും വന്ന് എത്തിയതും.

സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ലോക്ക് ഡൌൺ സമയത്ത് താരം വണ്ണം കുറച്ച വിശ്ശ്ങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. താരത്തിന് എതിരെ വിമർശനങ്ങളുമായി എത്തുന്നവർക്ക് എതിരെ തക്കതായ മറുപടിയും താരം നൽകാറുമുണ്ട്. 

Read more topics: # Actress Ameya mathew,# real life
Actress Ameya mathew real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES