കവയത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊർമ്മിള ഉണ്ണി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവ്യതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. മിനിസ്ക്രീൻ ബിഗ് സ്‌കീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതകൂടിയാണ് താരത്തെ. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ഇടുന്നതിനെ വിമര്‍ശിച്ചാണ് ഊര്‍മിളയുടെ കുറിപ്പ്.
ഊര്‍മിള ഉണ്ണിയുടെ കുറിപ്പ്:
ഇന്ന് എന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലര്‍ എഫ്ബിയില്‍ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കില്‍ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങള്‍ ഉപയോഗിക്കും. വിദേശികളെ പലതിനും കോപ്പി ചെയ്യും എങ്കിലും മദേഴ്‌സ് ഡേക്കോ ഫാദേഴ്‌സ് ഡേക്കോ എഫ്ബിയില്‍ ഒരു ഫോട്ടോ ഇട്ടാല്‍ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്
ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ് അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല.. സ്‌നേഹമുള്ളവര്‍ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്‌കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ, അച്ഛനെ കൂടെ നിര്‍ത്തിയോ ഫോട്ടോ എടുത്തോട്ടെ എഫ്ബിയില്‍ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത്)
അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്?? നമുക്ക് എല്ലാ നന്മ ദിനങ്ങളും ആഘോഷമാക്കാം.. ബി പൊസിറ്റീവ്. ഇഷ്ടമുള്ളവര്‍ ഫോട്ടോ ഇടട്ടെ വേണ്ടാത്തവര്‍ ഇടണ്ട പിന്നെ വിവാഹ വാര്‍ഷികം മക്കളുടെ പിറന്നാള് എന്നൊന്നും പറഞ്ഞ് വന്നേക്കരുത്! സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവര്‍ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്!