ഇന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയതോടെയാണ് പൂജ വിജയന്‍ സ്വാസിക എന്ന് പേരുമാറ്റുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. എന്നാൽ ഇപ്പോൾ വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
വിവാഹ മോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട് എന്ന് നടി പറയുന്നു. 'സമൂഹത്തെ പേടിച്ചിട്ടാണ് സ്ത്രീകള്‍ അത്തരം ബന്ധങ്ങളില്‍ തുടരുന്നത്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്'.
'നമ്മള്‍ വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണുകയാണ് വേണ്ടത്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുളള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത്. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുളള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്' എന്നും സ്വാസിക അഭിമുഖത്തിലൂടെ അറിയിച്ചു.
സ്വാസികയുടെ പുതിയ ചിത്രം എന്ന് പറയുന്നത് മോഹന്‍ലാലിന്‌റെ ആറാട്ട് ആണ്. കൂടാതെ സ്വാസികയുടെതായി അണിയറയില്‍ ചതുരം, കുടുക്ക് 2025, ഒരുത്തി, എം പദ്മകുമാര്‍-ആസിഫ് അലി ചിത്രം, കേശു ഈ വീടിന്‌റെ നാഥന്‍ തുടങ്ങിയവയും ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഇപ്പോഴും ടെലിവിഷന്‍ രംഗത്തും സജീവമാണ് താരം. സ്വാസിക പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സീ കേരളത്തിലെ മനം പോലെ മംഗല്യം പരമ്പരയിലൂടെയാണ് എത്തുന്നത്.