ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോന്‍. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്ക പങ്കുവെയ്ക്കുകയാണ് ശ്വേത. ആദ്യ വരവില്‍ ഇത്ര പേടി തോന്നിയിരുന്നില്ലെന്നും രണ്ടാം തരംഗം ശരിക്കും വലിയ അപകടകാരിയാണെന്നുമാണ് ശ്വേത ഇപ്പോൾ തുറന്ന്i പറയുകയാണ്.
'' കൊവിഡിന്റെ രണ്ടാം തരംഗം എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. രണ്ടാമത്തെ വരവ് ഭയങ്കര അപകടമാണ്. ചെറുപ്പക്കാരുടെ ജീവന്‍ വരെ എടുക്കുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരു പേടി തുടങ്ങി. ഇത്തവണയാണ് പേടി വന്നത്. കാരണം നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി. ഒരുപാട് സുഹൃത്തുക്കള്‍ക്കും, കുടുംബക്കാര്‍ക്കും, അയല്‍വാസികള്‍ക്കും കൊവിഡ് വന്നു. അപ്പോള്‍ ഒരു പേടി വന്നു. ആദ്യ വരവിന്റെ അവസാനം ആയപ്പോഴേക്കും ഒരു ഉന്‍മേഷമുണ്ടായിരുന്നു. പേടി ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം തരംഗം അങ്ങനെ അല്ല, കൂടുതല്‍ ഭയാനകമാണ് '' ശ്വേത പറയുന്നു.