ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞിന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശ്വേത മേനോന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ,
തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും, സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്‌ബോഴാണ് സങ്കടം വരിക, ശ്വേത പറയുന്നു.
അമ്മയുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൊന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാന്‍ അവിടെ വോട്ട് ചോദിക്കുകയായിരുന്നുവെന്നും അല്ലാതെ ഫോട്ടോ എടുക്കുകയായിരുന്നില്ലെന്നുമാണ് അവരോട് മറുപടി പറഞ്ഞത്. എല്ലാ അംഗങ്ങളോടും ഞാന്‍ വോട്ട് ചോദിച്ചു. കുട്ടികളെപ്പോലെ ചാടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
പിന്നെ ശ്രിയും( ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍) ഞാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നില്ല. മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ. അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ടെന്നും കുടുംബചിത്രം പങ്കുവെയ്ക്കാത്തതിനെ കുറിച്ച് പറയുന്നു. കൂടാതെ സോഷ്യല്‍മീഡിയ ഇടക്കിടെ തനിക്ക് ഡിവോഴ്‌സ് വാങ്ങിത്തരാറുണ്ടെന്നും ശ്വേത തമാശ രൂപേണേ പറയുന്നുണ്ട്.താന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതാണ്. പിന്നെ ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമാണ്. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം സത്യമാണോ എന്ന് ആരും ചോദിക്കാറില്ല. നല്ല വാര്‍ത്തകള്‍ മാത്രമേ വരികയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം സത്യമാണോ എന്ന് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ.