Latest News

ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്; മോഹന്‍ലാലിനെ വേദിയിരുത്തി വിമര്‍ശനവുമായി ശ്വേത

Malayalilife
ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്; മോഹന്‍ലാലിനെ വേദിയിരുത്തി വിമര്‍ശനവുമായി ശ്വേത

താരസംഘടനയായ ‘അമ്മ’യുടെ യോഗത്തിൽ വച്ച്  നടൻ  മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ വേദിയിലിരുത്തി വിമര്‍ശിച്ച് നടി ശ്വേത മേനോന്‍ രംഗത്ത്. താരം തന്റെ നിലപാട് സംഘടനയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍  ശ്വേത വ്യക്തമാക്കുകയും ചെയ്തു. താരങ്ങളെ വേദിയിലിരുത്തി കൊണ്ട് തന്നെ  നടി നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഐസിസിയെന്നും  വിമര്‍ശിച്ചു.

ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ, 

വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഐസിസി പെട്ടന്ന് യോഗം ചേര്‍ന്നത്. സ്റ്റെപ് ഡൗണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇക്കാര്യം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് നല്‍കി. എസ്‌കിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്.

എന്റെ രാജിക്ക് ഒരേയൊരു കാണമേയുള്ളൂ. പ്രസ് മീറ്റില്‍ ഐസിസി നിര്‍ദേശപ്രകാരമെന്ന വാക്ക് ഇടാത്തത് കൊണ്ടാണ് ഞാന്‍ രാജിവെച്ചത്. ‘അമ്മ’ക്ക് ഐസിസി വേണ്ട എന്ന് തോന്നി. അപ്പോള്‍ രാജിവെച്ചു. പിന്നെന്തിനാണിത്.

തലപ്പത്ത് നില്‍ക്കുന്നയാണ് ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് പഠിച്ചതും. അത്രമാത്രം. കൂട്ടായ ഒരു തീരുമാനമായിരുന്നു. ഇങ്ങനെയൊരു സ്ഥാനത്ത് ഐസിസിയുടെ നിലവാരം ഇല്ലെങ്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്. പ്രസ് നോട്ടീസില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പേരിട്ടു. ഐസിസിയുടെ പേര് ഇട്ടില്ല. അതുകൊണ്ട് ഞാന്‍ രാജി വെച്ചു.

Actress shwetha menon words in amma goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES