മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാന്തി കൃഷ്ണ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
മികച്ച ഒരു നർത്തകി കൂടിയായ താരം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം വരവ്. നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. എന്നാൽ അധികം വൈകാതെ ഈ ബന്ധവും വേർപിരിഞ്ഞു. പിന്നാലെ 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ല്‍ അവസാനിക്കുകയാണ് ഉണ്ടായത്.
എന്നാൽ ഇപ്പോള്‍ തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ.
സിനിമ കൊണ്ട് എനിക്ക് എന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ല. കൗമാരകാലത്ത് തന്നെ സിനിമയില്‍ വന്നെങ്കിലും എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. അതിനും മുകളില്‍ പഠിക്കണമെന്ന് തോന്നിയില്ല. നൃത്തവും സിനിമയുമൊക്കെ തന്നെയായിരുന്നു എന്റെ മനസ്സില്‍. പക്ഷേ അടിസ്ഥാന വിദ്യാഭ്യാസം വേണമെന്നത് നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് ഡിഗ്രി പൂര്‍ത്തികരിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്ക് നടിയെന്ന നിലയില്‍ പ്രയോജനം ചെയ്തു. ഓഫ് ബീറ്റ് സിനിമകളും, വാണിജ്യപരമായ ചിത്രങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.