ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കുകയും ബോള്‍ഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയാണ് സാനിയ. നിരവധി തവണ വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമേ മികച്ച നര്‍ത്തകി കൂടിയാണ് താരം. എന്നാൽ ഇപ്പോൾ കൗമാരം കഴിയുന്നതിന് മുന്‍പ് തന്നെ കല്യാണത്തെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
'സ്വപ്‌നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്‌നം കണ്ട് കഴിഞ്ഞെന്നാണ് സാനിയ പറയുന്നത്. ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വച്ച് മതിയെന്നാണ് തീരുമാനം. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിലും കോംപ്രമൈസ് ഇല്ല. ഗ്രീസില്‍ വെച്ച് ആകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും.
ഇതിനിടെ പയ്യന്റെ കാര്യം പറയാന്‍ മറന്നു. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതലൊക്കെയുള്ള ആളായിരിക്കണം. നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട്‌ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യമേ മനസില്‍ ഇല്ലെന്നും സാനിയ പറയുന്നു.