ഞാൻ ഡേറ്റിം​ഗ് അക്കൗണ്ട് എടുത്തിരുന്നു; ഫേക്കൗണ്ട് ആണെന്ന് കരുതി മോശം മെസ്സേജ് വന്നതോടെ ഡിലീറ്റ് ചെയ്തു: സാനിയ ഇയ്യപ്പൻ

Malayalilife
ഞാൻ ഡേറ്റിം​ഗ് അക്കൗണ്ട് എടുത്തിരുന്നു;  ഫേക്കൗണ്ട് ആണെന്ന് കരുതി മോശം മെസ്സേജ്  വന്നതോടെ ഡിലീറ്റ് ചെയ്തു: സാനിയ ഇയ്യപ്പൻ

ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്.അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോൾ ഡേറ്റിം​ഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

ഡേറ്റിം​ഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് സാനിയ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലോക്ക് ഡൗൺ സമയത്ത് ഞാനും എന്റെ കൂട്ടുകാരും ഡേറ്റിം​ഗ് അക്കൗണ്ട് എടുത്തിരുന്നു. പക്ഷെ അത് ഫേക്കൗണ്ട് ആണെന്നു കരുതി തെറി മെസേജ് വന്നതോടെ ഡിലീറ്റ് ചെയ്തു. അതേസമയം താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിലും പലതരത്തിലുള്ള വിമര്ശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ.

Actress Saniya iyyappan words about dating account

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES