Latest News

തമിഴ് നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു; കാര്‍ കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

Malayalilife
 തമിഴ് നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു; കാര്‍ കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

മിഴ്നാട് സെയ്ദാപെട്ടില്‍ റോഡരികില്‍ കിടന്നുറങ്ങിയയാള്‍ സിനിമാ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, ഡ്രൈവര്‍ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു

മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റതിനാല്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ രേഖ കാറിലുണ്ടായിരുന്നോ, കാറോടിച്ചത് പാണ്ടി തന്നെയാണോ എന്നിവ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

എഴുത്തുകാരി കൂടിയായ രേഖ നായര്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത 'ഇരവിന്‍ നിഴല്‍' എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളില്‍ അവതാരകയുമായിരുന്നു.

Read more topics: # രേഖ
Actress Rekha Nair Car Accident Chennai Man Killed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക