മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
''സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്, അതും നായികയായിട്ട് എന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും പോയത്. അവിടെ ചെന്നപ്പോള്‍ ആദ്യം ഇടുന്നത് ആ മേക്കപ്പ് ആയിരുന്നു. അതിന് ശേഷം ഞാന്‍ നാട്ടിലെ ആരേയും വിളിച്ചിട്ടില്ല. മേക്കപ്പ് ചെയ്ത് കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ ഞാന്‍ ടിഷ്യൂ പേപ്പര്‍ എടുത്ത് കുറച്ച് തുടച്ചു വെക്കുമായിരുന്നു.''
''തീയേറ്ററില്‍ റിലീസ് ദിവസം സിനിമ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു. അവര്‍ക്കൊന്നും എന്ന മനസിലാകുന്നില്ലായിരുന്നു. ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് എന്നെ മനസിലായത്'' എന്നും നിത്യ വ്യക്തമാക്കുന്നു.