മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നിമിഷ സജയന്. മികച്ച തെരഞ്ഞെടുപ്പിലൂടെ വേറിട്ട കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. എന്നാൽ നടിയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നായാട്ട്. എന്നാൽ ഇപ്പോൾ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിമിഷ സജയൻ.
നിമിഷ പറയുന്നതിങ്ങനെ,
നായാട്ടിന്റെ സെറ്റില്‍ താനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അവിടെ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്തു കാര്യത്തിനും അന്നെക്കൂടി കൂട്ടിയിരുന്നു.
സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ ഗുഡ് മൂവി' എന്ന ധാരണയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും കഥ കേട്ടപ്പോഴാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണെന്നും ശക്തമായ കഥാപാത്രമാണെന്നും മനസിലായത്.
അധികം സംസാരിക്കാത്ത എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. താന്‍ ഇതുവരെ ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്.