മലയാള സിനിമ പ്രേമികളുടെ പ്രിയ യുവ താരമാണ് പൃഥ്വിരാജ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമായി എല്ലാം തന്നെ താരം പേരെടുത്ത് കഴിഞ്ഞു. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക എന്നത് കുറച്ചുകാലമായി കണ്ടുവരുന്നുണ്ടെന്നും നടിയും താരത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ തുറന്ന് പറയുകയാണ്. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിയുടെ പ്രതികരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തനിക്ക് ചിരിയാണ് വന്നതെന്നും മല്ലിക തുറന്ന് പറഞ്ഞിരിക്കുകയാണ്.
‘ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്നതിനാലാണ് പൃഥ്വി അങ്ങനെ ചെയ്തത്,’ മല്ലിക സുകുമാരന്‍ പറയുന്നു.
എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളതെന്നും മല്ലിക പറഞ്ഞു.ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കേരളത്തിലെ ജനങ്ങള്‍ മുതല്‍ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ വരെ സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണയും അറിയിച്ചിരുന്നു.