ബോളിവുഡിലെ ശ്രദ്ധേയ നടിയാണ് കരീന കപൂർ. 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജിയിലൂടെയാണ് അഭിനയ രംഗത്തേക്ക് നടി ചുവട് വച്ചത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു തരാത്ത തേടി സിനിമ മേഖലയിൽ നിന്നും വന്നത്. മുജേ കുച്ച് കഹനാ ഹൈ,കഭി ഖുശ്ശി കഭി ഖം,ഖുഷി തുടങ്ങി നിരവധി സിനിമകൾ താരത്തെ പ്രശസ്തിയിലേക്ക് കൊണ്ട് എത്തിച്ചു. കരീന കപൂർ ഇപ്പോൾ തന്റെ ഗർഭകാലം ആസ്വദിക്കുന്ന തിരക്കിലാണ്.
ബോളിവുഡ് താരം കരീന കപൂര്‍സെയ്ഫ് അലി ഖാന്‍ ദമ്ബതികള്‍ രണ്ടാമത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭാവസ്ഥയില്‍ ജോലി, ഫാഷന്‍, ആഘോഷങ്ങള്‍ എല്ലാം ആസ്വദിയ്ക്കുന്ന തിരക്കിലാണ് താരം. തന്റെ ഫാഷന് ഒരു രീതിയിലുള്ള വിട്ടു വീഴ്ചകളും ഗര്‍ഭാവസ്ഥയിലുള്ള സമയത്തും താരം നല്‍കാറില്ല. എന്നാൽ ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
40കാരിയായ കരീന ഇപ്പോള്‍ ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളാണ് ധരിയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ നിലവിൽ തന്റെ പ്രിയപ്പെട്ട ഔട്ട്ഫിറ്റായ കാഫ്താന്‍ ധരിച്ചെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കരീന ധരിച്ചിരിയ്ക്കുന്നത് പല വര്‍ണ്ണങ്ങളില്‍ പ്രിന്റുകളായ കാഫ്താനാണ്. വസ്ത്രത്തിന്റെ മെറ്റീരിയല്‍ സില്‍ക്ക് ആണ്. എന്നാല്‍ ചിലരുടെ കണ്ണുടക്കിയത് കരീനയുടെ ബാഗിലാണ്.കരീനയുടെ കയ്യിലുണ്ടായിരുന്നത് ഇറ്റാലിയന്‍ കമ്ബനിയായ 'Bottega Veneta' യുടെ ബാഗാണ്. രണ്ട് ലക്ഷത്തിലധികം (2,20,968) രൂപയാണ് ഈ ബാഗിന്റെ വില.