Latest News

രക്തം വാർന്നു പോകൽ; നനഞ്ഞ പാഡുകൾ; പ്രസവം അത്ര എളുപ്പമായിരുന്നില്ല; കുഞ്ഞിനെ ജന്മം നൽകിയതിനെതെ കുറിച്ച് വെളിപ്പെടുത്തി കാജൽ

Malayalilife
രക്തം വാർന്നു പോകൽ;  നനഞ്ഞ പാഡുകൾ;  പ്രസവം അത്ര എളുപ്പമായിരുന്നില്ല; കുഞ്ഞിനെ ജന്മം നൽകിയതിനെതെ കുറിച്ച് വെളിപ്പെടുത്തി  കാജൽ

ഴിഞ്ഞ ദിവസമാണ് കാജൽ അഗർവാൾ–ഗൗതം കിച്‌ലു ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ ഇപ്പോൾ  തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിലുള്ള സന്തോഷവും അതെത്ര പ്രയാസം ഏറിയതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കാജൽ. കാജൽ ഇതേ കുറിച്ച്  തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പിലാണ് പറയുന്നത്.

എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയതതിൽ വലിയ ആഹ്ലാദമുണ്ട്. പ്രസവത്തിന് ഒരുപാട് നേരം വേണ്ടി വന്നെങ്കിലും അതാണ് ജീവിതത്തിലെ ഏറ്റവും സംതൃപ്തി ആയിട്ടുള്ള അനുഭവം. കുഞ്ഞിനെ മറുപിള്ളയോടെ നെഞ്ചോട് ചേർത്തുവെച്ചത് വിശദീകരിക്കാൻ കഴിയാത്ത അനുഭവമാണ്. ഇതോടെ എന്നന്നേക്കുമായി എന്റെ ഹൃദയത്തിനും ശരീരത്തിനും ഉള്ള ഉത്തരവാദിത്വം ഞാൻ മനസ്സിലാക്കുന്നു. പ്രസവം ഒരിക്കലും ഒരു എളുപ്പമുള്ള കാര്യമല്ല, ഉറക്കമില്ലാത്ത രാത്രികൾ, രക്തം വാർന്നു പോകൽ.. നനഞ്ഞ പാഡുകൾ, ബ്രെസ്റ്റ് പമ്പ്, അനിശ്ചിതത്വവും ആകുലതയും സന്തോഷവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത് എന്നും ജാകൽ കുറിയ്ക്കുന്നു. പ്രസവാനന്തരമുള്ള നാളുകൾ ഇനി ആകർഷകം അല്ലെങ്കിലും അത് എന്തായാലും സുന്ദരം ആയിരിക്കുമെന്നും നടി പറയുന്നു.

2020 ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.

Actress KAJAL AGARWAL words about delivery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES