സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നായികയാണ് ഗൗതമി നായർ. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമയിൽ നിന്നും എത്തിയിരുന്നത്. വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റെ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. പഠന ആവശ്യത്തിനായി സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുകയാണ്. എന്നാൽ ഇപ്പോൾ സിനിമയിൽ നിന്ന് അകന്ന് നിന്നിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
താന്‍ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. അതിനര്‍ത്ഥം സിനിമ വിട്ടു എന്നല്ല. താന്‍ അഭിനയം നിര്‍ത്തിയതായി വ്യാപകമായ പ്രചാരണം നടന്നു., ആരൊക്കെയോ ചേര്‍ന്ന് അങ്ങനെ ഒരു പ്രതീതി ഉണ്ടാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഗൗതമി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
തന്‍ അഭിനയം നിര്‍ത്തിയെന്നോ, അഭിനയിക്കില്ലെന്നോ ആരോടും പറഞ്ഞിട്ടില്ല. നല്ല സിനിമകള്‍ വരാത്തതുകൊണ്ട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഇത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് തോന്നുന്നു. ഞാന്‍ അഭിനയിക്കുന്നില്ല എന്ന തരത്തില്‍ സിനിമയില്‍ ഉള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജെക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അല്ലാതെ ആരൊക്കെയോ ചേര്‍ന്ന് പറയുന്നപോലെ സിനിമ ഉപേക്ഷിച്ച് പോയതൊന്നുമല്ല ഞാന്‍. ഇടയ്ക്ക് മൂന്ന് സിനിമകളില്‍ നിന്ന് എന്നെ മനഃപൂര്‍വം ഒഴിവാക്കി. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായ ശേഷമായിരുന്നു ഒഴിവാക്കല്‍. എന്നെ മാറ്റിയെന്ന് മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ കാരണമാണ് സിനിമകള്‍ മുടങ്ങിയത്.