ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണിൻ്റെ മകളായ ദീപിക അഭിനയജീവിത രംഗത്ത് തിളങ്ങിനിൽക്കുന്ന ഒരു നടിയാണ്. ദീപിക ബോളിവുഡിൽ ആദ്യമായി അരങ്ങേറിയ ചിത്രം ഓം ശാന്തി ഓം എന്ന സിനിമയാണ്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ താരത്തിന് കോവിഡ് പോസറ്റീവ് ആണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ദീപികയുടെ പിതാവും മുന്‍ ദേശീയ ബാഡ്മിന്‍റെണ്‍ താരവുമായ പ്രകാശ് പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും കോവിഡ് ബാധ ഉണ്ടായിരിക്കുകയാണ്. പത്തു ദിവസം മുന്നേ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം വൈദ്യ ചികിത്സയിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രകാശിന്‍റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ചു കൊണ്ട് ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
അതേസമയം നടി ദീപിക കൊവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ദീപികയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന്‍റെ കൂടെ അഭിനയിച്ച 83, ഷാരൂഖ് ഖാന്‍റെ കൂടെ അഭിനയിക്കുന്ന പത്താന്‍ എന്നിവയാണ്.