Latest News

ഡാര്‍ലിംഗ് നാത്തൂനൊപ്പം ചിത്രമെടുത്ത് താരം ; ഭര്‍തൃവീട്ടില്‍ പുത്തന്‍ സെല്‍ഫി പരീക്ഷണങ്ങളില്‍ തിളങ്ങി നടി ഭാമ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ഡാര്‍ലിംഗ് നാത്തൂനൊപ്പം ചിത്രമെടുത്ത് താരം ; ഭര്‍തൃവീട്ടില്‍ പുത്തന്‍ സെല്‍ഫി പരീക്ഷണങ്ങളില്‍ തിളങ്ങി നടി ഭാമ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രക്ഷക ഹ്യദയം കീഴടക്കിയ താരമാണ് നടി ഭാമ. താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നിരുന്നത്. ബിസിനസുകാരനായ അരുണിനെയാണ് ഭാമ വിവാഹം ചെയ്തത്. അടുത്തിടെ ഭാമയുടെ വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം നാത്തൂനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ച്ചിരിക്കുകയാണ്. അരുണിന്റെ സഹോദരിക്കൊപ്പമുള്ള സെല്‍ഫി ചിത്രങ്ങള്‍ ഡാര്‍ലിംഗ് നാത്തൂന്‍ എന്ന് പറഞ്ഞാണ് ഭാമ പങ്കുവെച്ചിരിക്കുന്നത്.

ഇടയ്ക്കിടെ താരം സഹോദരിമാര്‍ക്കുള്ള സെല്‍ഫികളും പങ്കുവയ്ച്ചിരുന്നു. അതേസമയം താരം ഇതാദ്യമായാണ് ഭര്‍തൃവീട്ടില്‍ നിന്നുള്ള സെല്‍ഫിയുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മലയാള സിനിമയിലേക്ക് താരം എത്തപ്പെട്ടത് വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ്. ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം നായികയായി എത്തിയിരുന്നു. സിനിമയില്‍ ഭാമ ഇപ്പോള്‍ സജീവമല്ലെങ്കിലും  സ്റ്റേജ് ഷോകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം താരം സജീവമാണ്.

ഭാമയ്ക്ക് ഇന്‍സ്റ്റയില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഉണ്ട്. തമിഴ്, കന്നഡ ചിത്രങ്ങ്‌ളിലും താരം ഇതിനോടകം തന്നെ ആഭിനയിച്ച് കഴിഞ്ഞു. 2016ല്‍ പുറത്ത് ഇറങ്ങിയ മറുപടി എന്ന ചിത്രമാണ് ഭാമയുടെ ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. 


 

Read more topics: # Actress Bhama new photos ,# viral
Actress Bhama new photos viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES