മട്ടാഞ്ചേരി മാഫിയ'യുമായി മമ്മൂട്ടിയും ഖാലിദ് റഹ്മാനും; ഒപ്പം ആസിഫ് അലിയും നെസ്ലനും; ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 മട്ടാഞ്ചേരി മാഫിയ'യുമായി മമ്മൂട്ടിയും ഖാലിദ് റഹ്മാനും; ഒപ്പം ആസിഫ് അലിയും നെസ്ലനും; ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുമ്പോള്‍

സൂപ്പര്‍ ഹിറ്റ് ചിത്രം 'ഉണ്ട'യ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു. ഗാങ്സ്റ്റര്‍ ആക്ഷന്‍-കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'മട്ടാഞ്ചേരി മാഫിയ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയോടൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും നെസ്ലനും പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത.

'അനുരാഗ കരിക്കിന്‍ വെള്ളം', 'തല്ലുമാല' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ ശൈലി തെളിയിച്ച ഖാലിദ് റഹ്മാന്‍, മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായൊരു മാസ് കഥാപാത്രത്തെയാകും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെയും യൂണിവേഴ്‌സല്‍ സിനിമസിന്റെയും ബാനറില്‍ ബി. രാകേഷും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിയോഗ് കൃഷ്ണ, ഷറഫു സുഹാസ്, തശ്രീഖ് അബ്ദുല്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദിന്റെ ക്യാമറയും നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകും. സംഗീത സംവിധാനം റെക്‌സ് വിജയനും പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വ്വഹിക്കുന്നത്. മലയാള സിനിമയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രം ഒരു ഗംഭീര ഗാങ്സ്റ്റര്‍ എന്റര്‍ടെയ്നറായിരിക്കും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

attancherry mafia poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES