Latest News

ഒരു അമ്മ എന്ന നിലയില്‍ നമ്മള്‍ പെര്‍ഫക്ട് ആകണം എന്നില്ല; പക്ഷെ എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിയ്ക്കും: അശ്വതി ശ്രീകാന്ത്

Malayalilife
ഒരു അമ്മ എന്ന നിലയില്‍ നമ്മള്‍ പെര്‍ഫക്ട് ആകണം എന്നില്ല; പക്ഷെ എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിയ്ക്കും: അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കൂടുതലും വീട്ടമ്മമാര്‍ക്കും, പുതിയ അമ്മ മാര്‍ക്കും ഉള്ള നല്ല നല്ല സന്ദേശങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. ഇപ്പോള്‍  അത്തരത്തിലുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധേയം.  സന്ദേശം അശ്വതി ഒരു ചിത്രത്തിനൊപ്പമാണ് കൈമാറിയത്. ഒരു കുഞ്ഞ് കുരങ്ങന്‍ കുട്ടിയെ കൈയ്യില്‍ പിടിച്ച് തലയും ചൊറിഞ്ഞ് ഇരിക്കുന്ന കുരങ്ങ് പ്രതിമയ്ക്ക് മുന്നില്‍ തന്റെ കുഞ്ഞിനൊപ്പം അതേ പോസില്‍ നിന്ന് കൊണ്ട് ആണ് അശ്വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആ അമ്മ കുരങ്ങിനോട് ആണ് അശ്വതി കുഞ്ഞിനെ കുറിച്ചും പ്രസവാനന്തര കാര്യങ്ങളെ കുറിച്ചും സംസാരിച്ചു എന്ന് പറയുന്നത്.

മുലയൂട്ടുന്നതിനെ കുറിച്ചും, പ്രസവാനന്തരം ഉള്ള വയറിനെ കുറിച്ചും, ശരീരം വണ്ണം വയ്ക്കുന്നതിനെ കുറിച്ചും കുഞ്ഞിന്റെ ഉറക്കിനെ കുറിച്ചും തുണി ഡയപ്പറിനെ കുറിച്ചും അങ്ങനെ പല പല കാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഞാനൊരു പെര്‍ഫക്ട് അമ്മയല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാനും എന്ന് ആ അമ്മയും (കുരങ്ങ്) പറഞ്ഞു. എനിക്ക് വിധികര്‍ത്താക്കളായി സമൂഹമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അങ്ങനെ ആരും ഇല്ല എന്ന് പറഞ്ഞ് അത് ചിരിച്ചു.
 

Actress Aswathy sreekanth new post goes viral Title

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES