Latest News

നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാൻ വല്ലാത്ത ബുദ്ധിമുട്ടാണ്; തുറന്ന് പറഞ്ഞ് അർച്ചന കവി

Malayalilife
 നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാൻ വല്ലാത്ത ബുദ്ധിമുട്ടാണ്; തുറന്ന് പറഞ്ഞ് അർച്ചന കവി

ലാൽ ജോസ് സം‌വിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അര്‍ച്ചന കവി. രാജ്യം കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മ്മയ്ക്കും അച്ഛനും ഒപ്പം ഡല്‍ഹിയിലെ വീട്ടിലാണ് ഇപ്പോൾ താരം കഴിയുന്നത്. ലോക്ക്ഡൗണ്‍ കാല വിശേഷങ്ങളും വീട്ടിനുള്ളിലെ രസകരമായ കാഴ്ചകളും എല്ലാം അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ  താരം  പങ്കുവച്ച ക്യൂ ആൻഡ് ആൻസർ സെക്ഷൻ വീഡിയോ ആണ് സോഷ്യൽ  മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

അർച്ചന നിരവധി ചോദ്യങ്ങൾ അർച്ചന ഒഴിവാക്കിയെങ്കിലും ഒരു ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .ശ്രദ്ധേയമാകുന്നത്. നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ  എന്നാണ് ആരാധകൻ അർച്ചനയോടായി സംശയം ചോദിക്കുന്നത്. ഇതിന് മറുപടിയായി തീർച്ചയായും, പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്  എന്ന ഒറ്റ വാചകത്തിൽ ഉള്ള മറുപടി ആണെങ്കിലും വളരെ അർത്ഥവത്തായ വരികൾ ആണ് എന്നുമാണ് അർച്ചന തുറന്ന് പറഞ്ഞിരിക്കുന്നത്. 

 നീലത്താമര  എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ്  അർച്ചന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തുടർന്ന് , ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി  ആൻഡ്  മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.  എന്നാൽ അഭിനയ ലോകത്ത് നിന്ന് ഇടവേള എടുത്ത താരം ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. നാല് വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചന അബീഷ് മാത്യുവിനെ വിവാഹം  ചെയ്‌തത്‌. നിലവിൽ ഇരുവരും വിവാഹ മോചിതരാണ്. 
  

Actress Archana kavi replay in question and answer section

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക