Latest News

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്; ‘അമ്മ’ അതില്‍നിന്നൊന്നും പഠിച്ചില്ല; വിമർശനവുമായി നടി അർച്ചന കവി

Malayalilife
ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്; ‘അമ്മ’ അതില്‍നിന്നൊന്നും പഠിച്ചില്ല; വിമർശനവുമായി നടി അർച്ചന കവി

ലയാള സിനിമയുടെ മുഖം എന്ന് പറയുന്നത് നടി നടൻമാർ ഉൾപ്പെടെ ഉള്ളവരാണ്. ഇവരെല്ലാം ഒത്ത ചേർന്നൊരു സംഘടനയാണ് അമ്മ. എന്നാൽ പലപ്പോഴായി അമ്മക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.  അമ്മയ്‌ക്കെതിരെയും മലയാള സിനിമയ്‌ക്കെതിരെയും കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് ശേഷമാണ് ഉയർന്ന വന്നിരുന്നത്. എന്നാൽ ഇതിന്റെ ഇടയിലാണ് സ്ത്രീകൾക്ക് വേണ്ടി  ഡബ്ല്യുസിസി എന്ന സഘടന പോലും ഉണ്ടായത്. എന്നാൽ ഇപ്പോൾ  നടി അര്‍ച്ചന കവിയും അമ്മയെ നിശിതമായി വിമര്‍ശിക്കുകയാണ്.

മലയാളികളുടെ പ്രിയ നടി  അര്‍ച്ചന കവി നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. സംഘടന മുന്‍കാല അനുഭവങ്ങളില്‍നിന്ന് ഒന്നും പഠിച്ചില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്നും നടി പറഞ്ഞു.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാല്‍, ‘അമ്മ’ അതില്‍നിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതുപോലെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്- അര്‍ച്ചന കവി പറഞ്ഞു.

Read more topics: # Actress Archana kavi,# criticize amma
Actress Archana kavi criticize amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക