Latest News

സത്യം പറയുന്നതിനുള്ള പ്രതിഫലം; അവര്‍ക്ക് വേണ്ടത് ക്ലിക്കുകള്‍; വളച്ചൊടിച്ച വാര്‍ത്തക്കെതിരെ തുറന്നടിച്ച് നടി അര്‍ച്ചന കവി

Malayalilife
 സത്യം പറയുന്നതിനുള്ള പ്രതിഫലം; അവര്‍ക്ക് വേണ്ടത് ക്ലിക്കുകള്‍; വളച്ചൊടിച്ച വാര്‍ത്തക്കെതിരെ തുറന്നടിച്ച് നടി  അര്‍ച്ചന കവി

ലാൽ ജോസ് സം‌വിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അര്‍ച്ചന കവി. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.  കഴിഞ്ഞ ദിവസം തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും തുറന്ന് പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോൾ  തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ച്ചന കവി.  അര്‍ച്ചന വാര്‍ത്തയ്‌ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രംഗത്ത് എത്തിയത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

''അര്‍ച്ചന കവിയുടെ രോഗ വിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആര്‍ക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്. തുറന്ന് പറയുന്നതിന് ലഭിക്കുന്ന പ്രതിഫലം. അവര്‍ക്കിത് ഒരു ക്ലിക്ക് മാത്രമാണ്. ഇത് ഒരുപാട് ക്ലിക്കുകള്‍ നല്‍കിയിട്ടുണ്ടാകും. എന്താണ് സംഭവിച്ചതെന്ന ചിന്തയാണ് എനിക്ക് ബാക്കിയാകുന്നത്. ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാല്‍, അബീഷിന് മലയാളം വായിക്കാന്‍ പോലും അറിയില്ല. എന്താണ് എഴുതിയേക്കുന്നതെന്ന് അവന് മനസിലാകണമെന്ന് തന്നെയില്ല. കുറിച്ച് വ്യൂസും ക്ലിക്കും കിട്ടാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്'' എന്നാണ് അര്‍ച്ചന പറയുന്നത്.

വളരെ ചുരുക്കും ചില ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. അതേസമയം താരം സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ഒരു വെബ്‌സീരിസിലൂടെ ആണ് താരം ഇപ്പോൾ ആരാധകർക്ക് ഇടയിൽ സജീവമാകുന്നത്.

Actress Archana kavi words about twisting her words in media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക