Latest News

കോവിഡ് അത്ര നിസ്സാരമായി കാണാനാകില്ല; അനുഭവം പങ്കുവച്ച് നടി അൻസിബ

Malayalilife
കോവിഡ്  അത്ര നിസ്സാരമായി കാണാനാകില്ല; അനുഭവം പങ്കുവച്ച് നടി അൻസിബ

ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. അഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം ഏറെ സുപരിചിതയത്. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ  പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം.  2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് രോഗത്തിന്റെ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

തന്റെ പല ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കൊവിഡ് വന്നുപോയത് ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരുന്നു. അത് അറിഞ്ഞേയില്ല. പക്ഷേ തനിക്ക് കൊവിഡ് വന്നപ്പോള്‍ കടുത്ത ശരീരവേദനയും അസ്വസ്ഥതകളുമുണ്ടായിരുന്നു. മണം അനുഭവിക്കാനാകാത്ത സ്ഥിതി. രുചി ഇല്ലാതായതോടെ ഭക്ഷണം കഴിക്കാനാകാതെയായി കൊവിഡ് മാറിയ ശേഷവും അസഹ്യമായ കാലുവേദനയിപ്പോഴുമുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ അനുദിനം കൂടുകയുമാണ്, അതിനാല്‍ കൊവിഡ് അത്ര നിസ്സാരമായി കാണാനാകില്ല. പണ്ടൊക്കെ ഫ്‌ലാറ്റിലേക്കുള്ള ചവിട്ടുപടികളൊക്കെ ഓടിച്ചാടി കയറുമായിരുന്നെങ്കിലും ഇപ്പോള്‍ ലിഫ്റ്റ് ആശ്രയിക്കാതെ രക്ഷയില്ലെന്നും അന്‍സിബ ഒരു മാധ്യമത്തി നൽകിയ അഭിമുഖത്തിലൂടെ തുറന്ന്  പറഞ്ഞു.

Actress Ansiba words about covid experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക