Latest News

ഒരു പതിറ്റാണ്ടിനു ശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് നടി ആന്‍ അഗസ്റ്റിന്‍

Malayalilife
ഒരു പതിറ്റാണ്ടിനു ശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് നടി ആന്‍ അഗസ്റ്റിന്‍

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍.  ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. തുടർന്ന് നിരവധി സിനിമകളാണ് മലയാള സിനിമ മേഖലയിൽ നിന്നും താരത്തെ തേടി എത്തിയത്.  എന്നാൽ ഇപ്പോൾ  എൽസമ്മ എന്ന ആൺകുട്ടിയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് താരം.

 2010 ൽ, ഈ സമയത്തായിരുന്നു ഞാൻ എൽസമ്മയെ കണ്ടുമുട്ടിയതും തുടർന്ന് ഒരു മാസത്തിലേറെ അവളായി മാറിയതും. ഞാൻ ഇപ്പോഴും എൽസമ്മയെയും പാലൂണ്ണിയെയും കുറിച്ച് ചിന്തിക്കാറുണ്ട്. അവർ ഒരുമിച്ചാണെന്നും അവരുടേതായ ചെറിയ സ്ഥലത്ത് വളരെ സന്തോഷത്തോടെ താമസിക്കുന്നതായും എനിക്ക് ഉറപ്പുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട്. എന്നെ നന്നായി ആഗ്രഹിക്കുകയും എനിക്ക് വളരെയധികം സ്‌നേഹവും പിന്തുണയും നൽകുകയും ചെയ്ത നിങ്ങൾ എല്ലാവരും അത് തുടരുമല്ലോ. ഞാൻ നിങ്ങളോട് എല്ലാം കടപ്പെട്ടിരിക്കുന്നു. സിനിമയും എന്റെ ഭാഗമാകും. തന്നേക്കാൾ സിനിമയെ സ്‌നേഹിച്ച അച്ചനെപ്പോലെ എന്നാണ് ആൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

 ആൻഅഗസ്റ്റിൻ ഒടുവിൽ 2017ൽ റിലീസായ ദുൽഖർ ചിത്രം സോളോയിലാണ് അഭിനയിച്ചത്. അർജുനൻ സാക്ഷി, ത്രീ കിംഗ്‌സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം തുടങ്ങിയ  സിനിമകളിലും ആൻ അഭിനയിച്ചിട്ടുണ്ട്.  മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് താരം  നേടിയിരുന്നു.

Actress Ann augustine fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES