Latest News

ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം; അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്: അനിഖ സുരേന്ദ്രൻ

Malayalilife
ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം; അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്: അനിഖ സുരേന്ദ്രൻ

ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ  മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  അനിഘയെ ആരാധകർക്ക് ഇടയിൽ  ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് . 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഘ ‌ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തില്‍ അനിഖ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. മൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നടി പറയുന്നു. 

ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ നമുക്ക് പ്രശ്നങ്ങള്‍ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവും,അനിഖ പറഞ്ഞു.

ഇരവും പകലും എന്ന പാട്ടില്‍ ചെയ്തപോലെ തന്നെ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങള്‍ പൂര്‍ണമാവാറില്ല. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്, പക്ഷേ എല്ലാവര്‍ക്കും അത് സാധ്യമാകണമെങ്കില്‍ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവൂ എന്നും താരം പറയുന്നു. 

Actress Anikha surendran words about cinema industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES