Latest News

ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ; താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ; എല്ലാ തൊഴിലിനും അതിന്റെതായ മഹത്ത്വമുണ്ട്;ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ച് നടന്‍ ഉണ്ണിരാജന്‍

Malayalilife
ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ; താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ; എല്ലാ തൊഴിലിനും അതിന്റെതായ മഹത്ത്വമുണ്ട്;ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ച് നടന്‍ ഉണ്ണിരാജന്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണി രാജ്. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും എല്ലാം തന്നെ താരം സജീവവുമാണ്. മറിമായം’ എന്ന ടിവി പരിപാടിയിലൂടെയും ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ഓപ്പറേഷന്‍ ജാവ’ തുടങ്ങിയ സിനിമകളിലൂടെയും എല്ലാം തന്നെ മലയാള സിനിമ സീരിയൽ പ്രേമികൾക്ക് സുപരിചിതനായി ഉണ്ണിയെ മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ കാസര്‍ഗോഡ് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ചിരിക്കുകയാണ് നടന്‍.

എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം ഈ ജോലിയെക്കുറിച്ച് അറിവോടെയാണോ അപേക്ഷിച്ചിരിക്കുന്നത് എന്ന്  ബോര്‍ഡംഗങ്ങള്‍ ചോദിച്ചു.  എന്നാൽ ഒരു ജോലി എന്നത് തന്റെ സ്വപ്നമാണ് എന്നായിരുന്നു നടന്റെ മറുപടി. സീരിയിലില്‍ നിന്ന് വലിയ വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടയില്‍ വീണു പരിക്കേറ്റതിനാല്‍ ശാരീരികാവസ്ഥയും മോശമാണ്. പിന്നെ എല്ലാ തൊഴിലിനും അതിന്റെതായ മഹത്ത്വമുണ്ട് എന്നാണ് നടന്‍ പറയുന്നത്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ എന്നും നടന്‍ ചോദിക്കുന്നു.

ബ്രിട്ടീഷ് കാലഘട്ടത്തിലുളള സ്‌കാവഞ്ചര്‍ എന്ന പോസ്റ്റാണിത്. ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. തിങ്കളാഴ്ച മുതൽ  അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.

Actor unniraj new appoinment at scavenger post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക