കാശ്മീരുകാരനായ ആ ആരാധകന്‍ എന്നെ കണ്ട് ഓടിവന്നിട്ട് ഒരു ചോദ്യം; രസകരമായ അനുഭവം പങ്കുവച്ച് നടൻ ടൊവീനോ തോമസ്

Malayalilife
കാശ്മീരുകാരനായ ആ ആരാധകന്‍ എന്നെ കണ്ട് ഓടിവന്നിട്ട് ഒരു ചോദ്യം; രസകരമായ അനുഭവം പങ്കുവച്ച് നടൻ  ടൊവീനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ കശ്മീരില്‍ വെച്ചുണ്ടായ രസകരമായ ഒരു ഫാന്‍ മൊമന്റിനെക്കുറിച്ച് പങ്കുവെച്ച് നടന്‍ ടൊവീനോ രംഗത്ത് എത്തിയിരിക്കുകയാണ്.

മഞ്ഞില്‍ ഡ്രൈവ് ചെയ്യുന്ന ബൈക്ക് പോലുള്ള ഒരു വണ്ടിയുണ്ടല്ലോ. അതിനകത്ത് കയറി പോകാനായിട്ട് തുടങ്ങിയപ്പോഴേക്ക് എന്നെ അകലെ നിന്നും കണ്ടിട്ട് ഒരാള്‍ ചിരിച്ച് ഇങ്ങനെ വരുന്നുണ്ട്. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം.പച്ചാളം ഇവിടെ വരെ എത്തിയിരിക്കുന്ന നമ്മുടെ ഖ്യാതി എന്നൊക്കെ ഞാന്‍ വൈഫിന്റെ അടുത്ത് പറഞ്ഞ് ഇരിക്കുമ്പോഴേക്കും ഇയാള്‍ എന്റെ അടുത്തെത്തി. എന്നെ നോക്കി നിന്ന ശേഷം നിങ്ങള്‍ നീരജ് ചോപ്രയല്ലേ എന്ന് എന്നോട് ചോദിച്ചു. അല്ല എന്ന് പറഞ്ഞു(ചിരി). 

ആ സമയത്ത് ഞാന് കുറച്ചുകൂടി മെലിഞ്ഞ് ഇരിക്കുയാണ്. ഏതാണ്ട് നീരജിനെപ്പോലെയാണ് താടി. തല്ലുമാല സിനിമയ്ക്ക് വേണ്ടി മുടിയൊക്കെ വളര്‍ത്തിയിരുന്നു. പിന്നെ ഞാന്‍ നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞ് സെലിബ്രറ്റി ആണല്ലോ വേറൊരു നാട്ടില്‍ ചെല്ലുമ്പോള്‍ മറ്റൊരു സെലിബ്രറ്റിയായി നമ്മളെ തെറ്റിദ്ധരിക്കുക എന്ന് പറഞ്ഞപ്പോള്‍ രസം തോന്നി, ടൊവിനോ പറ്ഞ്ഞു.
 

Actor tovino thomas words about kashmir trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES