Latest News

ഇപ്പോള്‍ സത്യമൊന്നും വിളിച്ച് പറയാറില്ല; തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്‌സിമം തുറന്ന് പറയും; തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി

Malayalilife
ഇപ്പോള്‍ സത്യമൊന്നും വിളിച്ച് പറയാറില്ല; തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്‌സിമം തുറന്ന് പറയും; തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

താങ്കള്‍ മനസ്സിലാക്കിയ ഏറ്റവും വലിയ വിഡ്ഢിത്തരം എന്താണെന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.  ഇതിന് ഉത്തരമായി സുരേഷ് ഗോപി 
മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് താന്‍ പഠിച്ചുവെന്നാണ് പറഞ്ഞത്. അത് ഇപ്പോള്‍ കറക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മനസ് തുറന്ന് സത്യങ്ങള്‍ പറയാറില്ല. അദ്ദേഹം വ്യക്തമാക്കി.

2014 ല്‍ തനിക്ക് ലഭിച്ച ഹൃദയാഘാതത്തിന് തുല്യമായ ആ അടി കിട്ടി പഠിപ്പിച്ച പാഠമാണ് അത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സത്യമൊന്നും വിളിച്ച് പറയാറില്ല. തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്‌സിമം തുറന്ന് പറയും. സത്യം വീര്‍പ്പുമുട്ടിക്കുമ്പോള്‍ എങ്ങനെയാണ് റിലീസ് ചെയ്യുന്നതെന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വാഭാവികമായി വരുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി മറുപടിയായി പറയുന്നു.

Actor suresh gopi old interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES