സകുടുംബം നടൻ സുരേഷ് ഗോപി; വൈറലായി ​ഗോകുലിന്റെ സെൽഫി

Malayalilife
സകുടുംബം നടൻ  സുരേഷ് ഗോപി; വൈറലായി  ​ഗോകുലിന്റെ സെൽഫി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. താരത്തിന്റെത് ഒരു കൊച്ചു വല്യ കുടുംബം കൂടിയാണ്. എന്നാൽ ഇപ്പോൾ  സുരേഷ് ഗോപിയും കുടുംബവും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. ഗോകുൽ പകർത്തിയ സെൽഫി ആണ് ഇത്.

ആരാധകർക്കിടയിലും സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും  ചിത്രം അൽപനേരം കൊണ്ട് തന്നെ വൈറലായി. സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ വിജയം നേടുകയാണ്. ചിത്രത്തിൽ  പ്രധാന വേഷത്തിൽ  ഗോകുൽ സുരേഷും എത്തുന്നുണ്ട്.  സുരേഷ് ഗോപി ഇപ്പോള്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് അഭിനയിസിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്.

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ ധനികനായ അനാഥനനായി എത്തിയ  ഡെന്നീസ്, റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ കണ്ണന്‍, മണിച്ചിത്രത്താഴിലെ   ഗംഗയെ അഗാധമായി പ്രണയിച്ച നകുലൻ അങ്ങനെ നിരവധി കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ തൊണ്ണൂറുകളില്‍ ഏറ്റവും അധികം ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമകളുടെ എണ്ണം നോക്കിയാല്‍ സുരേഷ് ഗോപിയുടേത് തന്നെ മുന്നിട്ടു നിൽക്കുകയും ചെയ്യും. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ തന്നെ സുരേഷ്‌ഗോപി എന്ന നടനും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആക്ഷന്‍ കിങ് എന്ന വിശേഷണമാണ് താരത്തിന് ആരാധകർ ചാർത്തികൊടുത്തിട്ടുള്ളതും. പുതിയ താരങ്ങൾക്കായി സിനിമ മേഖലയിൽ നിന്ന് ഒഴിഞ്ഞ് മാറികൊടുത്ത താരത്തിന് നിലവിൽ ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടുന്നവയാണ്. ഒരുപക്ഷേ പോലീസ് യൂണിഫോം  മലയാള സിനിമയില്‍ ഏറ്റവും നന്നായി  ഇണങ്ങുന്നത് സുരേഷ് ഗോപിയ്ക്ക് തന്നെയാകാം. മലയാള സിനിമയ്ക്ക് പുറമെ അന്യ ഭാഷ ചിത്രത്തിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. 2001 ല്‍ റിലീസ് ചെയ്ത ധീന എന്ന ചിത്രത്തിലാണ് അജിത്തും സുരേഷ് ഗോപിയും ഒന്നിച്ചു  എത്തിയിരുന്നു. അതോടൊപ്പം തന്നെ നടൻ ചിയാൻ വിക്രത്തിനൊപ്പം ഐ എന്ന ചിത്രത്തിലൂടെയും താരം തിളങ്ങിയിരുന്നു.

Actor suresh gopi family photo goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES