പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ മുതൽ മുത്തശ്ശിമാർ ഉൾപ്പെടെ വരെ സുരാജിന്റെ ആരാധകരാണ്. എന്നാൽ സുരാജിന്റെ മൂത്ത സോഹദരന്‍ സജി വെഞ്ഞാറമൂടും സിനിമയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് ഒരു താത്വിക അവലോകനം എന്ന സിനിമയിലൊരു ശ്രദ്ധേയ വേഷം സജി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജി മനസ് തുറക്കുകയാണ്.
അച്ഛന് വെഞ്ഞാറമൂട് കെ.വാസുദേവന്‍ നായര്‍ സൈന്യത്തിലായിരുന്നു. തന്റെ മക്കളില്‍ ഒരാളെങ്കിലും പട്ടാളത്തില്‍ ചേരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് സജി പറയുന്നു. സുരാജ് സൈന്യത്തില്‍ വേണമെന്നായിരുന്നു കൂടുതല്‍ താല്‍പര്യം. താന്‍ അന്ന് ചെറിയ മിമിക്രി ട്രൂപ്പും ചെറിയരീതിയില്‍ പൊതുപ്രവര്‍ത്തനവും സാംസ്‌കാരിക പരിപാടികളുമൊക്കെയായി നാട്ടില്‍ സജീവമായിരുന്ന കാലമായിരുന്നു.
എണ്‍പതുകളുടെ അവസാന കാലഘട്ടമാണ്. ജയറാം ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വരുന്നതൊക്കെ വലിയ ആവേശത്തോടെയാണ് കണ്ടിരുന്നത്. അങ്ങനെ സിനിമാ ജീവിതമൊക്കെ ഞങ്ങളുടെയും സ്വപ്നങ്ങളില്‍ ഇടംപിടിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ സുരാജിന് പരുക്കേല്‍ക്കുന്നതോടെയാണ് എല്ലാം മാറി മറയുന്നത്. അപകടത്തില്‍ സുരാജിന്റെ കൈക്കു പരുക്കേറ്റതോടെ അവന് ഇനി സൈന്യത്തില്‍ ചേരാനാകില്ലെന്ന സ്ഥിതി വന്നുവെന്നാണ് സജി പറയുന്നത്. അതോടെ സ്വാഭാവികമായി തനിക്ക് ആ ജോലി തിരഞ്ഞെടുക്കേണ്ടി വരികയായിരുന്നുവെന്നും സജി ഓര്‍ക്കുന്നു. ഒരാളെങ്കിലും സൈന്യത്തില്‍ വേണമെന്ന അച്ഛന്റെ ആഗ്രഹം തികച്ചും ന്യായമാണല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തന്റെ പട്ടാള ജീവിതത്തിന്റെ തുടക്കം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്നാണ് സജി പറയുന്നത്. കലയുടേയും സ്വാതന്ത്ര്യത്തിന്റേയും ലോകത്തില്‍ നിന്നുമുള്ള പറച്ചുനടീല്‍ ആദ്യമൊക്കെ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴും തന്റെ മനസ് ഉല്‍സവപ്പറമ്പിലെ ചുവന്ന കര്‍ട്ടനും ലൈറ്റുമൊക്കെയായിരുന്നുവെന്നും സജി പറയുന്നു. എന്നാല്‍ അച്ഛനെ പേടിയുള്ളതുകൊണ്ട് ജോലി കളഞ്ഞിട്ടു വരാനും പറ്റില്ലായിരുന്നുവെന്നും അങ്ങനെ താന്‍ ക്രമേണ സേനയിലെ ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നു.
താന്‍ പോയ ആ ഒഴിവിലേക്കാണ് സുരാജ് ട്രൂപ്പിലെത്തുന്നതെന്നാണ് സജി പറയുന്നത്. തന്റെ ഒഴിവിലേക്ക് അനിയനെ എടുത്തുവെന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അവന്റെ കഴിവ് മനസിലാക്കിയാണ് അവര്‍ അവനെ എടുത്തതെന്നും സജി പറയുന്നത്. താന്‍ സൈന്യത്തിലായിരിക്കുമ്പോഴും സുരാജിന്റെ കലാപ്രവര്‍ത്തനങ്ങളെല്ലാം ശ്രദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പത്രങ്ങളിലും മാസികകളിലുമെല്ലാം സുരാജിനെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം താന്‍ വെട്ടിയെടുത്തു സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. സുരാജ് മലയാള സിനിമയില്‍ ശക്തമാകുന്നത് വലിയ ആവേശത്തോടെയാണ് ഞാന്‍ കണ്ടതെന്നും സഹോദരന്‍ പറയുന്നു.