Latest News

മെസേജുകള്‍ അധികം നോക്കാത്ത ആളാണ് ഞാന്‍; അയാളുടെ ആ മെസ്സേജ് കണ്ടപ്പോള്‍ അതു വരെയുണ്ടായിരുന്ന സകല നിയന്ത്രണങ്ങളും പോയി: സണ്ണി വെയിന്‍

Malayalilife
മെസേജുകള്‍ അധികം നോക്കാത്ത ആളാണ് ഞാന്‍; അയാളുടെ ആ മെസ്സേജ് കണ്ടപ്പോള്‍ അതു വരെയുണ്ടായിരുന്ന സകല നിയന്ത്രണങ്ങളും പോയി: സണ്ണി വെയിന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സണ്ണി വെയ്ന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നടന്‍ സണ്ണി വെയ്ന്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു ഓഡിയോ  പ്രചരിച്ചിരുന്നു. ഈ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ നടന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.എന്നാൽ ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് നടന്‍. ബിഹൈന്‍ വുഡ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

നടന്റെ വാക്കുകള്‍

.. ” പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് ഞാന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്‌നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്. എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ട”്.

അന്ന് ഞാന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല. കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ എന്റെ മാനസിക അവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു- സണ്ണി വെയിന്‍ പറഞ്ഞു.

 

Actor sunnywayne words about phone call

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES