മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് നടന് സുദേവ് നായര്‍. 2019 ലെ ഹിന്ദി ചിത്രമായ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടൈറ്റിൽ റോൾ അർജുൻ കപൂറിനൊപ്പം താരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ
മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന് സുദേവ് നായര്‍. മോണ്‍സ്റ്ററിയില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണ് എന്നാണ് . ഇന്ത്യാഗ്ലിറ്റ്സിനോടാണ് സിനിമയെ കുറിച്ച് സുദേവ് പ്രതികരിച്ചത്.
മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്ടെയ്നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന് പുതിയ ലാലേട്ടന് അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം.
തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ താന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ലാലേട്ടന് ഇങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള് ഒന്നും അല്ലാണ്ടായി പോകും.
അങ്ങനെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശബ്ദത നോക്കിയപ്പോള്‍ താനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്. ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കും എന്നാണ് സുദേവ് പറയുന്നത്.മോണ്‍സ്റ്ററിനെ കൂടാതെ രാജീവ് രവി ചിത്രം തുറമുഖം, സിബിഐ 5 തുടങ്ങിയ ചിത്രങ്ങളാണ് സുദേവിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഭീഷ്മ പര്‍വമാണ് സുദേവിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി-അമല്‍ നീരദ് കോമ്പോയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.