Latest News

കേരളത്തിന് പുറത്ത് പോവുമ്പോൾ ആൾക്കാർ വിചാരിക്കുന്നത് സജിത ആർട്ടിസ്റ്റും ഞാൻ മേക്കപ്പ്മാനോ മറ്റോ ആണെന്നാണ്; തുറന്ന് പറഞ്ഞ് ശ്രീജിത്ത് രവി

Malayalilife
കേരളത്തിന് പുറത്ത് പോവുമ്പോൾ ആൾക്കാർ വിചാരിക്കുന്നത് സജിത ആർട്ടിസ്റ്റും ഞാൻ മേക്കപ്പ്മാനോ മറ്റോ ആണെന്നാണ്; തുറന്ന് പറഞ്ഞ് ശ്രീജിത്ത് രവി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രീജിത്ത് രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെയാണ് താരം കൂടുതലും സുപരിചിതമായിട്ടുള്ളത്. എന്നാൽ ഇപ്പോൾ  എംജി ശ്രീകുമാർ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിൽ പങ്കെടുത്തതിന്റെ വിശേഷമാണ്  ശ്രദ്ധ നേടുന്നത്. ഒപ്പം ഭാര്യ സജിതയുമുണ്ടായിരുന്നു.

ഓൺലൈനിലൂടെ ഇഷ്ടം പറഞ്ഞോണ്ട് ആളുകൾ വരാറുണ്ട്. ഫോട്ടോയുടെ താഴെ വരുന്ന കമന്റുകളും അങ്ങനെയാണ്. എന്തിനാണ് ഈ മരക്കോന്തനെ പ്രണയിക്കുന്നത്, നല്ലൊരാളെ കെട്ടിക്കൂടേ’ എന്നൊക്കെയാണ്.. ഭാര്യയ്ക്ക് വരുന്ന കമന്റുകൾ. ഫേസ്ബുക്കിലെ കമന്റുകളൊക്കെ ഞങ്ങൾ ഒരുമിച്ചിരുന്ന് വായിക്കാറുള്ളതാണ്. അതൊക്കെ നല്ല രസമാണ്. ഒരിക്കൽ സിനിമയുടെ ഷൂട്ടിങ്ങിന് പോയി. അന്ന് ഞങ്ങൾ ഒരുമിച്ചാണ് പോയത്. കോഴിക്കോട് എൻഐടി ക്യാംപസിന് ഉള്ളിലാണ് താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. പല ലൊക്കേഷനുകളിലും ഞാൻ സജിതയെയും കൂട്ടി പോവാറുണ്ട്.

കല്യാണം കഴിഞ്ഞ സമയത്താണ്. അവിടെ പോയപ്പോൾ റൂം തുറക്കാനുള്ള ചാവി കിട്ടിയില്ല. ചാവി കിട്ടുന്നത് വരെ നിൽക്കേണ്ടെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ സജിതയെ അദ്ദേഹത്തിന്റെ മുറിയിൽ ഇരുത്തി. ഞങ്ങൾ പുറത്ത് നിന്ന് സംസാരിച്ച് കൊണ്ടിരുന്നു. പെട്ടെന്ന് അതിൽ അഭിനയിക്കുന്ന ഒരു നടൻ ചേട്ടാ എണ്ണയുണ്ടോ? ഞാൻ കുളിക്കാൻ പോവുകയാണന്ന് പറഞ്ഞ് ഈ റൂമിനകത്തേക്ക് കയറി. പെട്ടെന്ന് വെപ്രാളപ്പെട്ട് എണ്ണയും എടുത്ത് അദ്ദേഹം പുറത്തേക്ക് ഇറങ്ങി പോയി. എനിക്കതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.

പക്ഷേ സജിതയോട് ചോദിച്ചപ്പോഴാണ് അദ്ദേഹം റൂമിൽ വന്ന് സംസാരിച്ചതിനെ പറ്റി പറഞ്ഞത്. റൂമിനകത്ത് സജിതയെ കണ്ടപ്പോൾ അദ്ദേഹം ആരാണെന്ന് ചോദിച്ചു. ശ്രീജിത്തിന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ പുള്ളി സോറി പറഞ്ഞു. കാരണം പുള്ളി എന്തോ പൂവലത്തരം പറയാൻ വന്നതാണ്. ആ പറയാൻ ഉദ്ദേശിച്ചതിനുള്ള സോറിയായിരുന്നു അതെന്ന്. പല സ്ഥലങ്ങളിൽ പോവുമ്പോൾ പ്രത്യേകിച്ച് കേരളത്തിന് പുറത്ത് പോവുമ്പോൾ ആൾക്കാർ വിചാരിക്കുന്നത് സജിത ആർട്ടിസ്റ്റും ഞാൻ മേക്കപ്പ്മാനോ മറ്റോ ആണെന്നാണ്.

Actor sreejith ravi interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക