Latest News

അച്ഛന്റെ പേര് ഉപയോഗിച്ച് സിനിമയില്‍ കയറാന്‍ ശ്രമിച്ചിരുന്നു; ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ശ്രീജിത്ത് രവി; ചിത്രങ്ങൾ വൈറൽ

Malayalilife
 അച്ഛന്റെ പേര് ഉപയോഗിച്ച് സിനിമയില്‍ കയറാന്‍ ശ്രമിച്ചിരുന്നു; ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ശ്രീജിത്ത് രവി; ചിത്രങ്ങൾ വൈറൽ

ടന്‍ ടിജി രവിയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ശ്രീജിത്ത് രവി. അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രീജിത്തും സിനിമയില്‍ സജീവമാവുന്നത്. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചുവടുവെച്ചു. പുണ്യാളന്‍ അഗര്‍ബത്തീസിലെ വേഷമാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് നടനിപ്പോള്‍ പറയുന്നത്. അടുത്തിടെ ഒരു കേസില്‍ താരം അകപ്പെട്ടിരുന്നു.

സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ തുണി പൊക്കി കാണിച്ചതിനാണ് ഈ ഇടയ്ക്ക് അറിസ്റ്റിലായത്. ഈ കേസിൽ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ട് നാല് ദിവസം മാത്രമിരിക്കേ ശ്രീജിത്ത് രവി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ഇതിലൂടെ ഇപ്പോൾ ഇദ്ദേഹത്തിൻ്റെ കേസിനെക്കുറിച്ച് തുറന്നുപറയുകയാണ്. ഒപ്പം അച്ഛന്റെ പേര് ഉപയോഗിച്ച് സിനിമയില്‍ കയറാന്‍ ശ്രമിച്ചിരുന്നു എന്നും പറയുന്നു. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പരിപാടിയിലാണ് ശ്രീജിത്ത് രവി ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

2022 ജൂലൈ 4 ന് ആണ് കുഞ്ഞു കുട്ടികള്‍ക്ക് മുന്‍പില്‍ പാര്‍ക്കില്‍ വച്ച് ശ്രീജിത്ത് രവി തുണി പൊക്കികാണിച്ചത്. വിഷയത്തില്‍ പോസ്‌കോ നിയമപ്രകാരം ജൂലൈ 7 ന് നടനെ അറസ്റ്റ് ചെയ്തു. ഏഴ് ദിവസം റിമാന്റില്‍ കഴിഞ്ഞ ശേഷം ജൂലൈ 15 ന് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം ലഭിച്ചു. സമാനമായ രീതിയില്‍ ഇനിയും കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടും എന്ന വ്യവസ്ഥയുണ്ട്. അതേ സമയം 2016 ലും സമാനമായ സംഭവം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.  

Actor sreejith ravi in front of camera after bail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക