Latest News

വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവര്‍; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

Malayalilife
 വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവര്‍; തുറന്ന് പറഞ്ഞ്  ഷൈന്‍ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ 
സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് ഷൈന്‍ ടോം ചാക്കോ തുറന്ന് പറയുകയാണ്.  ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മനുഷ്യന്‍ എന്ന പരിഗണന പോലും നല്‍കാതെ ചിലര്‍ പ്രകോപിപ്പിക്കുകയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവര്‍ ആണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ഉയരുന്നത്.. തല്ലുമാല എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്സിന്‍ പെരാരി, നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 ജി.സി.സിയില്‍ ഓഗസ്റ്റ് 12ന് തിയേറ്ററില്‍ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് തല്ലുമാലയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Actor shine tom chacko words about bad questions

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES