Latest News

പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍; അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്: ഷൈൻ ടോം ചാക്കോ

Malayalilife
topbanner
 പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍; അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്: ഷൈൻ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ 
മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം തനിക്ക് ലഭിക്കാതെ പോയതില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.  കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്കു സ്വഭാവനടനുളള പുരസ്‌കാരം ലഭിക്കാതെ പോയത് പുരസ്‌കാരം ലഭിക്കണമെങ്കില്‍ കള്ളു കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങള്‍ ഒഴിവാക്കി അഭിനയിക്കണമെന്നും അത്തരം കഥാപാത്രമായതുകൊണ്ടാകാം എന്നും  ഷൈന്‍ പറഞ്ഞു.

”കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ്്. ആ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ലെന്നു വിചാരിച്ച് ആശ്വസിക്കുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍. സെറ്റ് വര്‍ക്കുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകള്‍ക്കാണ് പണ്ട് അവാര്‍ഡുകള്‍ കിട്ടുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് റിയല്‍ ആണെന്ന് തോന്നിയതുകൊണ്ടാകാം ആര്‍ട് ഡയറക്ഷന്‍ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്റ്റ്യൂംസ്, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല.


അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാലും ബെസ്റ്റ് ആക്ടറും ബെസ്റ്റ് ക്യാരക്ടര്‍ ആക്ടറും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. ബെസ്റ്റ് ആക്ടറിന് എന്താ ക്യാരക്ടറില്ലേ. എന്താണേലും ബെസ്റ്റ് ക്യാരക്ടര്‍ ആക്ടറിനുള്ള അവാര്‍ഡ് എനിക്ക് കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാര്‍ഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. അദ്ദേഹം പ്രതികരിച്ചു.

Actor shine tom chacko words about award

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES