Latest News

ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു; ജയിലില്‍ വച്ച്‌ വായിച്ച ആ പുസ്‌തകം തന്നത് പുതിയ വെളിച്ചം; നടൻ ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ വൈറൽ

Malayalilife
 ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു; ജയിലില്‍ വച്ച്‌ വായിച്ച ആ പുസ്‌തകം തന്നത് പുതിയ വെളിച്ചം; നടൻ ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ വൈറൽ

ലയാള സിനിമ മേഖലയിൽ  തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈന്‍ ടോം ചാക്കോ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടാണ്  നായകനായും വില്ലനായും സഹനടനയുമെല്ലാം ഷൈൻ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്.  കുടുക്ക് 2025 ആണ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രം. . ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ കുടുക്കിന്റെ  2025ന്റെ  പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജയില്‍ വാസത്തിനിടെ താന്‍ വായിച്ച പുസ്‌തകം തന്റെ ജീവിതം മാറ്റിയതിനെ കുറിച്ചാണ് ഷൈന്‍ പങ്കുവച്ചത്.സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.


'പ്രതീക്ഷ നശിച്ച്‌ ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു. എന്തിനാണ് അടുത്ത എന്ന് പോലും ചിന്തിച്ചിരുന്നു. പ്രതീക്ഷ ഉണ്ടെങ്കില്‍ അല്ലേ അടുത്ത ദിവസത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. അപ്പോഴാണ് പൗലോ കൊയ്‌ലോയുടെ 'ദി ഫിഫ്ത്ത് മൗണ്ടൈന്‍' എന്ന പുസ്‌തകത്തിന്റെ മലയാളം പതിപ്പ് എന്റെ സെല്ലില്‍ എത്തുന്നത്. അങ്ങനെയാണ് ഞാന്‍ അത് എടുത്ത് നോക്കുന്നത്.'

'അത് ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത പേജില്‍ എന്താണ് എന്താണ് എന്ന തോന്നല്‍ ഉണ്ടായി, അങ്ങനെ ആ പ്രതീക്ഷ എന്ന കാര്യം വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പ്രതീക്ഷ, വിശ്വാസം എന്നീ വാക്കുകളുടെ ഇമോഷനും അര്‍ത്ഥവുമൊക്കെ വീണ്ടും എന്നിലേക്ക് വന്നു.'
ജയില്‍ എങ്ങനെയാണെന്ന് വച്ചാല്‍ കറക്റ്റ് ഏഴര ആകുമ്ബോള്‍ ഫുഡ് വരും, പത്ത് മണി ആകുമ്ബോഴേക്കും ലൈറ്റ് ഓഫ് ചെയ്ത് കിടക്കണം. പിന്നെ ലൈറ്റ് ഇട്ട് വായിക്കാനോ പാട്ട് കേള്‍ക്കനോ അങ്ങനെ ഒന്നും പറ്റില്ല. അപ്പോള്‍ പിന്നെ പുസ്തകം അടച്ചു വയ്ക്കും. പിന്നെ അടുത്ത പേജില്‍ എന്താണെന്ന പ്രതീക്ഷയോടെയാകും കിടക്കുക,' ഷൈന്‍ പറഞ്ഞു.

തനിക്ക് ആ പ്രതീക്ഷ വന്നതോടെ പിന്നെ മറ്റൊരു പുസ്‌തകവും വായിച്ചിട്ടില്ലെന്നും ഷൈന്‍ പറഞ്ഞു. സംസാരത്തിനിടെ ജയില്‍ വാസം നല്‍കുന്നത് എന്തിനാണെന്നും ഷൈന്‍ പറയുന്നുണ്ട്. 'നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടില്‍ നിര്‍ത്തി പരിശീലിപ്പിക്കുന്ന രീതിയാണ്. അത് നല്ലതാണ്. നമ്മുടെ ഇവിടെ ആളുകള്‍ അതിന്റെ മോശമായിട്ടാണ് എടുക്കുന്നത്. ആളുകളെ ജയിലില്‍ അയക്കുന്നത് നല്ല ചിട്ട വരാനൊക്കെയാണ്. ഇവിടെ അവരെ വേറെ രീതിയില്‍ ചിത്രീകരിച്ച്‌ അതിലും വലിയ ഭീകരരായി മാറ്റും,' ഷൈന്‍ പറയുന്നു.

Actor shine tom chacko words about hope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES