മലയാള സിനിമ ആസ്വാദകർക്ക് ഏറെ സുപരിചിതനായ സംവിധായകനായും നടനുമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്നെ ഇടപെടാറില്ല താരം തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വമായി ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നുവെന്ന് തുറന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. \
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ,
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. BJP എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നു എന്നതിന്റെ 'മറവില്‍' ചിലര്‍ ട്രോളുകള്‍ ഉണ്ടാക്കുമ്ബോള്‍ ബോധപൂര്‍വം ഹിന്ദു സംസ്‌കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നു . ഉദാഹരണത്തിന് BJP ക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു . എന്തിനു ?
നിങ്ങള്ക്ക് ഏതു പാര്‍ട്ടിക്കാരെയും വിമര്‍ശിക്കാം . പക്ഷെ അതിന്റെ മറവില്‍ ഒരു മത വിഭാഗത്തെ ബോധപൂര്‍വം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു.ഹിന്ദു മതത്തിലെ മുഴുവന്‍ ആളുകളും BJP കാരല്ല , ഗോപി കുറിയോ ചന്ദനം തൊടുന്നവരും , ക്ഷേത്രത്തില്‍ പോകുന്നവരും മുഴുവന്‍ ബിജെപി ക്കാര്‍ അല്ല. (അങ്ങനെ എങ്കില്‍ കേരളം ഇപ്പോള്‍ BJP ഭരിക്കുമായിരുന്നു )അതിനാല്‍ മറ്റു മതസ്ഥര്‍ ആയ ആളുകള്‍ BJP ക്കെതിരെ ട്രോളുകള്‍ ഉണ്ടാക്കുമ്ബോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയെങ്കിലും ചന്ദനക്കുറി etc ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിന്ഹങ്ങള്‍ നല്‍കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു . BJP യുടെ വിമര്ശനത്തിന്റെ 'മറവില്‍' ഹിന്ദു മത വിഭാഗക്കാരെ ഇനിയെങ്കിലും അപമാനിക്കുന്നത് നിര്‍ത്തും എന്ന് കരുതുന്നു .
(വാല്‍കഷ്ണം.. മുമ്ബ് ശബരിമല വിഷയം ഉണ്ടായ സമയത്തു , അയ്യപ്പ സ്വാമിയുടെ ഫോട്ടോ ഇട്ടവരെ മുഴുവന്‍ സംഖി , ചാണകം എന്നൊക്കെ വിളിച്ചു മറ്റു മതത്തിലെ ചിലര്‍ ക്രൂരമായി അധിക്ഷേപിച്ചിരുന്നു . ശബരിമലയില്‍ ചെല്ലുന്നവരോ , ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ മുഴുവനോ BJP ക്കാര്‍ ആണോ ? ഇനിയെങ്കിലും ചിന്തിക്കുക . To give respect, To take respect)By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )